കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷം: കമല്‍ഹാസന്‍

ചെന്നൈ: ശബരിമലയിലെ യുവതീപ്രവേശനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് എണ്ണ പകരുന്നത് വലതുപക്ഷമെന്ന് നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ഹാസന്‍.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ കേരളത്തിലെ സമീപകാല സംഭവങ്ങളില്‍ പ്രതികരിച്ചത്. സഖ്യകക്ഷിയാകാനുള്ള നരേന്ദ്ര മോദിയുടെ ക്ഷണത്തോടുള്ള മറുപടിയും കമല്‍ഹാസന്‍ അറിയിച്ചു.

അദ്ദേഹം തന്‍റെ നിലപാടാണ് അറിയിച്ചതെന്നും എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആലോചിച്ച്‌ ഒരു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്നും കമല്‍ വ്യക്തമാക്കി. ഈ വിഷയവുമായി ബന്ധപ്പെട്ട് മക്കള്‍ നീതി മയ്യം കൈക്കൊള്ളുന്ന തീരുമാനം മറ്റൊരു യോഗത്തിലൂടെ അറിയിക്കുമെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

prp

Related posts

Leave a Reply

*