ലോക റെക്കോഡ് ലക്ഷ്യമിട്ട് ജെല്ലിക്കെട്ട്; പുതുക്കോട്ടയില്‍ 2 പേര്‍ മരിച്ചു

പുതുക്കോട്ട: തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ നടന്ന ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് പേര്‍ മരിച്ചു. 30തോളം പേര്‍ക്ക് പരിക്കേറ്റു. ജെല്ലിക്കെട്ട് കാണാനെത്തിയ റാം (35), സതീഷ് കുമാര്‍ (35) എന്നിവരാണ് മരിച്ചത്.  ലോക റെക്കോഡ് ലക്ഷ്യംവെച്ചുള്ള കളിക്കിടെയാണ് അപകടം.

മുഖ്യമന്ത്രി ഇ. പളനിസാമിയാണ് ജെല്ലിക്കെട്ട് ഫഌഗ് ഓഫ് ചെയ്തത്. തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. റെക്കോഡ് മറികടക്കാന്‍ ലക്ഷ്യംവെച്ച്‌ ഇത്തവണ 424 മത്സരാര്‍ത്ഥികളും 1354 കാളകളും ജെല്ലിക്കെട്ടിനായി കളത്തിലിറങ്ങിയിരുന്നു. 2000 ത്തോളം കാളകളെയാണ് ഇത്തവണ മത്സരത്തിനായി തയാറാക്കിയിരുന്നത്. എന്നാല്‍ സമയക്രമീകരണംമൂലം എണ്ണം പുന:ക്രമീകരിക്കുകയായിരുന്നു.

അതേസമയം, ഒരൊറ്റ ദിവസത്തില്‍ ഇത്രയധികം കാളകളെ മത്സരത്തിനിറക്കുന്നത് ഇതാദ്യമായാണെന്നും തമിഴ്ജനതയുടെ പ്രതാപം പ്രകടമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി സി വിജയഭാസ്‌കര്‍ വ്യക്തമാക്കി.തമിഴ്ജനതയുടെ പ്രതാപവും കരുത്തും തെളിയിക്കുന്നതാണ് ജെല്ലിക്കെട്ട് എന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പറഞ്ഞു.

മൃഗങ്ങള്‍ക്കെതിരെ നടക്കുന്ന ക്രൂരതയും സുരക്ഷാപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി 2014 ല്‍ സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം ഉയരുകയും തുടര്‍ന്ന് 2017 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ചില നിബന്ധനകളോടെ ജെല്ലിക്കെട്ടിന് അനുമതി നേടിയെടുക്കുകയുമായിരുന്നു.

prp

Related posts

Leave a Reply

*