സ്ത്രീകള്‍ പ്രവേശിച്ചാല്‍ പവിത്രത നഷ്ടപ്പെടുമെങ്കില്‍ അത് അമ്പലമല്ല; വിവാദ പ്രസംഗവുമായി തമിഴ് നേതാവ്

തമിഴ്നാട്: ശബരിമല വിഷയത്തില്‍ തമിഴ് നേതാക്കളും പ്രതികരിച്ചു തുടങ്ങി. സംവിധായകനും, രാഷ്ട്രിയ നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായ സീമാന്‍റെ  പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് വിധി പറഞ്ഞ ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത് ബി ജെ പി സര്‍ക്കാര്‍ ആണ്. ഇപ്പോള്‍ അവിടെ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കുന്നതും ഇതേ ബി ജെ പി അടങ്ങുന്ന സംഘപരിവാര്‍ കക്ഷികളാണെന്ന് സീമാന്‍ പറഞ്ഞു.

ശബരിമലയിലെ പ്രതിഷേധക്കാര്‍ പറയുന്നത് അമ്പലം ഒരു പവിത്രമായ സ്ഥലമാണ് അത് കൊണ്ട് യുവതികളായ സ്ത്രീകള്‍ പ്രവേശിച്ചു കൂടാ എന്നാണ്. അപ്പോള്‍ മുരുകന്‍ കോവിലിലും, ശിവന്‍ കോവിലിലും ഈ പ്രശ്‌നം ഇല്ലേ ? ഈ അമ്പലങ്ങള്‍ പവിത്രമല്ലേ ?. കോവില്‍ പവിത്രമാണ് സംശയമില്ല, എന്നാല്‍ എന്‍റെ അമ്മയേക്കാള്‍ പവിത്രമല്ല. സ്വര്‍ഗം അമ്മയുടെ കാലിന് ചുവട്ടില്‍ ആണെന്ന് നടികര്‍ നായകം പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണെന്നും സീമാന്‍ പറയുന്നു.

വ്യാസന്‍ മുതല്‍ എബ്രഹാം ലിങ്കണ്‍ വരെയുള്ളവരെ പരാമര്‍ശിച്ചു കൊണ്ടുള്ള സീമാന്‍റെ പ്രസംഗം പങ്കു വെച്ച് കൊണ്ട് സാമൂഹ്യ പ്രവര്‍ത്തകനും, പ്രഭാഷകനുമായ ശ്രീചിത്രന്‍ പറഞ്ഞത് ഇങ്ങനെയായിരുന്നു- ”ഭാഷയെന്ന നിലയില്‍ തമിഴിന്‍റെ പ്രതിരോധബലം അസാമാന്യമാണ്. സീമാന്‍ സംസാരിക്കുന്നതിലെ ഓരോ വാചകത്തിന്‍റെയും ഈട് തമിഴിന്‍റെ ശക്തിയാണ്. ഒരേ സമയം കരുത്തും കരുതലുമുള്ള, ഘനവും കനവുമുള്ള ഭാഷ”.

prp

Related posts

Leave a Reply

*