രാഹുല്‍ ദ്രാവിഡിന്‍റെ ‘പുകയിലയ്‌ക്കെതിരെയുള്ള വന്‍മതില്‍ പരസ്യം’ തിയറ്ററുകളില്‍ നിന്ന് ഔട്ടാകുന്നു

തിയറ്ററില്‍ സിനിമ കാണാന്‍ പോവുന്നവര്‍ക്കെല്ലാം പുകവലിയെ കുറിച്ചുള്ള പരസ്യം മനപാഠമായിരിക്കും. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്‍റെ പുകവലിയെ കുറിച്ചുള്ള പരസ്യമാണ് ഏറെ കാലമായി തിയറ്ററുകള്‍ കൈയടക്കിയിരിക്കുന്നത്. ട്രോളന്മാരുടെ ഇഷ്ടപ്പെട്ട പരസ്യമായിരുന്നു രാഹുല്‍ അവതരിപ്പിച്ചിരുന്നത്. പരസ്യത്തിലുള്ള എന്തൊരു കഷ്ടമാണ് എന്ന വാക്കിന് എന്തൊരു ദ്രാവിഡാണ് എന്നൊരു വാക്കും ട്രോളന്മാര്‍ കണ്ടെത്തിയിരുന്നു.

‘നന്നായി ബാറ്റ് ചെയ്ത് കൊണ്ടിരിക്കുമ്പോള്‍ റണ്ണൗട്ടാകേണ്ടി വരുന്നത് എന്തൊരു കഷ്ടമാണ്. സ്ലിപ്പില്‍ നില്‍ക്കുമ്പോള്‍ ക്യാച്ച്‌ മിസാവില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് എന്‍റെ കടമയാണ്. അല്ലെങ്കില്‍ എന്‍റെ ടീമിന് മുഴുവന്‍ പരാജയം ഏറ്റു വാങ്ങേണ്ടി വന്നേക്കാം. പുകയിലയുടെ ഏത് തരത്തിലുള്ള ഉപയോഗവും മാരകമാണ്. ഞാന്‍ പുകയില ഉപയോഗിക്കുന്നില്ല. അതിനാല്‍ നിങ്ങളും പുകവലിയ്ക്കുകയോ പുകയില ഉപയോഗിക്കുകയോ ചെയ്ത് ജീവിതം പഴാക്കരുത്’ പുകവലിയ്‌ക്കെതിരെ വന്‍മതില്‍ പണിയാം’ എന്ന് ദ്രാവിഡിന്‍റെ തന്നെ സംഭാഷണത്തോടെയുള്ള പരസ്യമായിരുന്നു ഇത്രയും കാലം ഉണ്ടായിരുന്നത്.

ഇനി മുതല്‍ ഈ പരസ്യം ഉണ്ടാവില്ലെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ പരസ്യങ്ങളായിരിക്കും തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. ‘പുകയില നിങ്ങള്‍ക്ക് ഉണ്ടാക്കുന്ന ദൂഷ്യങ്ങള്‍’ സുനിത എന്നീ പരസ്യങ്ങളായിരിക്കും രാഹുല്‍ ദ്രാവിഡിന്‍റെ പരസ്യത്തിന് പകരം വരിക. നേരത്തെ ശ്വാസകോശം ഒരു സ്‌പോഞ്ച് പോലെയാണ് എന്ന പരസ്യം ഹിറ്റായിരുന്നു. അത് മാറ്റിയാണ് ദ്രാവിഡിന്‍റെ പരസ്യം വന്നത്.

2012 ലെ പുകയില പ്രചാരണ വിരുദ്ധ നിയമഭേദഗതി പ്രകാരമാണ് പുകയില ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളിലും ടിവി പ്രോഗ്രാമുകളിലും പരിപാടിയുടെ ആരംഭത്തിലും മധ്യത്തിലും ചുരുങ്ങിയത് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യം പതിപ്പിക്കണമെന്ന നിയമം വന്നത്.

prp

Leave a Reply

*