നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസ്; കെ സുരേന്ദ്രന് ജാമ്യം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. ഡിസംബര്‍ 12ന് അദ്ദേഹം ഇനി വീണ്ടും കോടതിയില്‍ ഹാജരാകണം.

ആറ് വാറണ്ടുകള്‍ ഇന്നലെ പോലിസ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നു. സുരേന്ദ്രനെ ജയിലില്‍ തളച്ച്‌ മാനസികമായി തളര്‍ത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്നാണ് സൂചന. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്‍റുകളാണ് ഇന്നലെ ജയിലിലെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ പോലിസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

prp

Related posts

Leave a Reply

*