നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസ്; കെ സുരേന്ദ്രന് ജാമ്യം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. ഡിസംബര്‍ 12ന് അദ്ദേഹം ഇനി വീണ്ടും കോടതിയില്‍ ഹാജരാകണം. ആറ് വാറണ്ടുകള്‍ ഇന്നലെ പോലിസ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നു. സുരേന്ദ്രനെ ജയിലില്‍ തളച്ച്‌ മാനസികമായി തളര്‍ത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്നാണ് സൂചന. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്‍റുകളാണ് ഇന്നലെ ജയിലിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ പോലിസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ […]

രാഹുൽ ഈശ്വറിന് ജാമ്യം

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ അറസ്റ്റിലായ ആക്ടിവിസ്റ്റും ശബരിമല തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനു ജാമ്യം.  റാന്നി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ 19 പേര്‍ക്കാണ് കോടതി ജമ്യം അനുവദിച്ചത്. തുലാമാസപൂജയുടെ ഭാഗമായി ശബരിമലയില്‍ നട തുറന്നതിനു പിന്നാലെ ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ച്‌ എത്തുകയായിരുന്നു. പമ്പയിലും പരിസരത്തും വാഹനങ്ങള്‍ തടഞ്ഞ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള സ്ത്രീകള്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് ഉണ്ടായത്. ഇതിനു പിന്നാലെയാണ് രാഹുല്‍ […]