സുരേന്ദ്രനെ തള്ളി ശ്രീധരന്‍പിള്ള; ശബരിമല പ്രചരണ വിഷയമാക്കില്ല

തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ തമ്മിലടി അവസാനിക്കുന്നില്ല. മണ്ഡലത്തില്‍ ശബരിമല സംബന്ധിച്ച വിവാദങ്ങളും പ്രശ്നങ്ങളും പ്രധാന പ്രചരണ വിഷയമാക്കുമെന്ന് കെ.സുരേന്ദ്രന്‍റെ നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള തള്ളി. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണ്. ശബരിമല പ്രധാന പ്രചരണ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനങ്ങളും ബിജെപി തുടര്‍ ഭരണം നടത്തേണ്ടതിന്‍റെ ആവശ്യകതയും മുന്‍നിര്‍ത്തിയാവും പ്രചരണം നടക്കുകയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി. ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമെന്നാണ് […]

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ തന്നെ

ന്യൂഡല്‍ഹി: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചു. ഇന്നു പുറത്തിറക്കിയ മൂന്നാമത്തെ സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രനെ പ്രഖ്യാപിച്ചത്. കേരളത്തില്‍ പത്തനംതിട്ട ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ആദ്യ പട്ടികയില്‍ തന്നെ ബിജെപി പ്രഖ്യാപിച്ചിരുന്നു. സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം വരാത്തത് ആശയക്കുഴപ്പം ഉണ്ടാക്കിയിരുന്നു. സാങ്കേതികത്വം കാരണമാണ് ആദ്യ പട്ടികയില്‍ പത്തനംതിട്ട ഇല്ലാതിരുന്നത് എന്നാണ് ബിജെപി നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ രണ്ടാം പട്ടികയിലും സുരേന്ദ്രന്‍ ഇല്ലാതായതോടെ പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍ ആശയക്കുഴപ്പം രൂക്ഷമായി. 36 പേരുടെ […]

ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ല: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്നു പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്നു ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിനെ ബിജെപി എതിര്‍ത്തു. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും ശബരിമലയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിലപാടുകള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ദൈവം, മതം, ജാതി എന്നിവ പ്രചാരണവിഷയമാക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. ഇങ്ങനെയുണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചിരുന്നു. സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ടുള്ള പ്രചാരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്ന് […]

‘അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമര്‍പ്പയാമി’?; കെ സുരേന്ദ്രന്‍റെ പഴയ പോസ്റ്റിനെ ട്രോളി എം. ബി രാജേഷ്

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ ദേശീയപാത വികസനവും ഗെയില്‍ വാതക പൈപ്പ് ലൈനും നടപ്പിലാക്കിയാല്‍ പിണറായി വിജയന്‍ നിശ്ചയദാര്‍ഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരുമെന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് പരിഹാസ മറുപടിയുമായി എംബി രാജേഷ് എംപി.  2016ല്‍ പോസ്റ്റ് ചെയ്ത ഓര്‍മിപ്പിച്ചാണ് പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം കെ.സുരേന്ദ്രന്‍ സമ്മതം സമര്‍പ്പയാമി… കെ. സുരേന്ദ്രന്‍റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഗെയില്‍ പൈപ്പ് ലൈനും ദേശീയ […]

സുരേന്ദ്രന് വീണ്ടും തിരിച്ചടി; ശബരിമല ദര്‍ശനത്തിന് അനുമതിയില്ല

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. പത്തനംതിട്ടയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ ജാമ്യവ്യവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റാന്നി മജിസ്ട്രേറ്റ് ഹര്‍ജി തള്ളിയത്. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു സുരേന്ദ്രന് ശബരിമലയില്‍ പ്രവേശിക്കരുതെന്ന കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചത്. പിന്നീട് ശബരിമല ദര്‍ശനത്തിന് അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനായിരുന്നു കോടതി നിര്‍ദേശം

കെ. സുരേന്ദ്രന് ശബരിമലയിലെത്തി മകര വിളക്ക് ദര്‍ശിക്കാനാകില്ല

കൊച്ചി: മകര വിളക്ക് ദര്‍ശനത്തിനായി ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല. ഇന്ന് പരി​ഗണിക്കേണ്ട കേസുകളുടെ ലിസ്റ്റില്‍ സുരേന്ദ്രന്‍റെ ഹര്‍ജി ഉള്‍പ്പെടുത്തിയിട്ടില്ല. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനായി ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്‍റെ നിലപാട്. ഇക്കാര്യം […]

‘മകരവിളക്കിന് ശബരിമലയില്‍ പോകാന്‍ അനുവദിക്കണം’; അപേക്ഷയുമായി കെ. സുരേന്ദ്രന്‍

പത്തനംതിട്ട: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. മകരവിളക്ക് ദർശനത്തിനായി ശബരിമലയിൽ പോകാൻ അനുവദിക്കണമെന്നാണ് സുരേന്ദ്രന്‍റെ ആവശ്യം. സുരേന്ദ്രന്‍റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്‍റെ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. ചിത്തിര ആട്ടവിശേഷത്തിനിടെ കുട്ടിയുടെ ചോറൂണിനെത്തിയ സ്ത്രീയെ തടഞ്ഞെന്ന കേസിൽ 23 ദിവസം ജയിലിൽ കിടന്നശേഷമാണ് കെ. സുരേന്ദ്രന് ജാമ്യം അനുവദിച്ചിരുന്നത്. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇതിൽ ഇളവ് […]

സിപിഐഎം ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നത്, സംസ്ഥാനത്ത് നടക്കുന്നത് ഹിന്ദുവേട്ട: കെ. സുരേന്ദ്രന്‍

കോഴിക്കോട്: കണ്ണൂരില്‍ അക്രമപരമ്പരയ്ക്കു തുടക്കമിട്ടത് സി. പി.ഐ എം നേതൃത്വമാണെന്നും സംസ്ഥാനത്ത് ഹിന്ദു വേട്ട നടക്കുകയാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസ് പലയിടത്തും സി.പി.ഐ.എം ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും അക്രമികളെ ആരെയും പിടികൂടാത്ത പൊലീസ് സംഘപരിവാര്‍ പ്രവര്‍ത്തകരെ വളഞ്ഞിട്ട് പിടിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീമെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍ പൊലീസിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. കണ്ണൂരില്‍ അക്രമപരമ്പരയ്ക്ക് തുടക്കമിട്ടത് സിപിഐഎം നേതൃത്വമാണ്. ബിജെപി ജില്ലാസെക്രട്ടറിയും മുന്‍ തലശ്ശേരി നഗരസഭാ […]

‘പിണറായി വിജയാ, ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി’: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ആരുമറിയാതെ ഇരുട്ടിന്‍റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ കയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്ക് മാത്രമേ കഴിയൂവെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം ‘പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്‍റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്റ്റുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്ക് മാത്രമേ കഴിയൂ. താങ്കളോട് വിയോജിക്കുമ്പോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ […]

ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണം: കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. വീട്ടുവേലക്കാരിയുടെ മകനായിരിക്കാം. ചായവിറ്റു നടന്നിട്ടുണ്ടാവും. ഉന്നതജാതിയില്‍ പിറന്നിട്ടില്ലായിരിക്കാം. എന്നാലും അമ്മയേയും മകനേയും പോലെ രാജ്യം വില്‍ക്കുന്ന ആളല്ല ഈ മനുഷ്യന്‍. തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്നു പറഞ്ഞാല്‍ പറഞ്ഞതാ നരേന്ദ്ര ദാമോദര്‍ദാസ് മോദി. ലജ്ജ എന്നൊരു വാക്ക് സ്വന്തം നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ രാജ്യത്തോട് മാപ്പു പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. റാഫേല്‍ യുദ്ധവിമാന ഇടപാടില്‍ […]