കെ സുരേന്ദ്രന്‍ രണ്ടുതവണ ഇരുമുടിക്കെട്ട് നിലത്തിട്ടു;തെളിവുമായി കടകംപള്ളി സുരേന്ദ്രന്‍- video

പത്തനംതിട്ട: ബിജെപി നേതാവ് കെ സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തതു മുതലുള്ള ആരോപണങ്ങള്‍ പൊളിച്ചടുക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സുരേന്ദ്രന്‍ പൊലീസിന്‍റെ കൃത്യനിര്‍വ്വഹണത്തെ അടക്കം തടസ്സപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനാണ് നടപടിയെടുത്തതന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറയുന്നു. പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ സമയം മുതല്‍ അദ്ദേഹം ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്ന വിധത്തില്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനെയൊക്കെ പൊളിച്ചടുക്കിയിരിക്കുകയാണ് കടകംപള്ളി. അയ്യപ്പഭക്തനായ തന്നെ പൊലീസ് ഉപദ്രവിച്ചു എന്നു പറഞ്ഞു കൊണ്ടായിരുന്നു സുരേന്ദ്രന്‍ രംഗത്തെത്തിയത്. തന്നെ മര്‍ദ്ദിച്ചെന്നും ഇരുമുടിക്കെട്ട് താഴെയിട്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍, […]

വലിച്ച്‌ താഴെ ഇറക്കുമെന്നു പറഞ്ഞാല്‍ വലിച്ച്‌ താഴെ ഇറക്കുമെന്നു തന്നെയാണ്:കെ സുരേന്ദ്രന്‍

കൊച്ചി: കണ്ണൂര്‍ വിമാനത്താവളം അദ്ഘാടനം ചെയ്യുന്നതിനുവേണ്ടി കേരളത്തിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍. കേരളത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച്‌ താഴെയിറക്കുമെന്ന പ്രസ്താവനയെ അനുകൂലിച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. അമിത് ഷായുടെ പ്രസ്താവനക്കിതിരെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് സുരേന്ദ്രന്‍റെ പ്രതികരണം.കേരളത്തില്‍ പിണറായി സര്‍ക്കാരിനെ വലിച്ച്‌ താഴെയിറക്കുമെന്ന അമിത് ഷായുടെ പ്രസ്ഥാവനയെ അനുകൂലിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ത്രിപുരയില്‍ വലിച്ച്‌ താഴെ ഇറക്കിയിട്ടുണ്ടെങ്കില്‍ കേരളത്തില്‍ അതൊരു പ്രശ്നമല്ലെന്നും […]

മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി കെ.സുരേന്ദ്രന്‍

കോട്ടയം: കെവിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍. ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്‍റെ പ്രതികരണം. രാജ്യത്തു നടക്കുന്ന ഏത് സംഭവവും മോദിയുടെ നെഞ്ചത്ത് ചെണ്ടകൊട്ടാനുപയോഗിക്കുമ്പോള്‍ സഖാവ് ഇതൊന്നും തിരിച്ചുകിട്ടുമെന്ന് കരുതിയിരുന്നില്ലേ എന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഭരിക്കാനറിയില്ലെങ്കില്‍ അതിന്റെ ജാള്യത നാട്ടുകാരുടെ നെഞ്ചത്തുകേറിയല്ല തീര്‍ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.   ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം: ”ബഹു. പിണറായി വിജയന്‍ ആരാണ് താങ്കള്‍? ഈദി അമീനോ ജോസഫ് സ്ടാലിനോ അതോ കിം ജോങ്ങ് ഉന്നോ? വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടാനുള്ള […]

2025 ഒാടെ ഭാരതത്തിലെ ഓരോ തരി മണ്ണും ആര്‍.എസ്​.എസ്​ നിയന്ത്രണത്തിലാകുമെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്​: ഭാരതത്തിലെ ഒരോ മണല്‍ത്തരിയും 2025 ആവുമ്പോഴേക്കും ആര്‍. എസ്. എസ് നിയന്ത്രണത്തിലാകുമെന്ന്​ ബി.ജെ.പി നേതാവ്​ കെ.സുരേന്ദ്രന്‍. ഫേസ്​ബുക്ക്​ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.​​ ഫേസ്​ബുക്ക്​ പോസ്റ്റി​​ന്‍റെ പൂര്‍ണരൂപം ”ബി. ജെ. പി വിജയം താല്‍ക്കാലികം മാത്രമാണെന്നു പറയുന്ന കോടിയേരി ബാലകൃഷ്ണന്‍റേയും മറ്റും അറിവിലേക്കായിട്ടു മാത്രം പറയുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ബി. ജെ. പിക്കുണ്ടായ നേട്ടം ഒരു സുപ്രഭാതത്തില്‍ ആഞ്ഞടിച്ച ഒരു തരംഗത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമുണ്ടായതല്ല. മൂന്നു നാലു പതിററാണ്ടുകളായി സംഘവും വനവാസി വികാസകേന്ദ്രം പോലുള്ള സംഘടനകളും […]

കേരളത്തിലുള്ളത്​ കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന് കെ.സുരേന്ദ്രന്‍

കോഴിക്കോട്​: കേരളത്തിലുള്ളത്​ കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണെന്ന്​ ബി.ജെ.പി നേതാവ്​ കെ.സുരേന്ദ്രന്‍. ബിനോയ്​ കോടിയേരി പ്രശ്​നത്തില്‍ കോണ്‍ഗ്രസും യു.ഡി.എഫും അതിന്‍റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്​. ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നും മിണ്ടാന്‍ പ്രതിപക്ഷത്തിന് ധൈര്യമില്ലെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ​ഫേസബുക്ക്​ പോസ്റ്റിന്‍റെ​ പൂര്‍ണ്ണരുപം ”ബിനോയ് കോടിയേരി പ്രശ്നത്തില്‍ കോണ്‍ഗ്രസ്സും യു. ഡി. എഫും അതിന്‍റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. […]

തുറന്ന സംവാദത്തിനു തയ്യാര്‍… സമയവും സ്ഥലവും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വികസനത്തിന്‍റെ കാര്യത്തില്‍ തുറന്ന സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന്     മറുപടിയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.  സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്കുതീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വികസനത്തിന്‍റെ  കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന്  സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം വികസനത്തിന്‍റെ  കാര്യത്തില്‍ മറ്റു  സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. […]

ഐഎസിന്‍റെ ഹിറ്റ്ലിസ്റ്റിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും

കൊച്ചി: ഐഎസ് പ്രവർത്തകരെന്ന രഹസ്യ വിവരത്തെ തുടർന്നു ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പ്രതികള്‍ കേരളത്തില്‍ 12 ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടതായി കണ്ടെത്തി. ബിജെപി സംസ്ഥാന ജനറൽ