കെ. സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍റെ റിമാന്‍ഡ് 14 ദിവസത്തേയ്ക്ക് കൂടി നീട്ടി.  പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ചിത്തിര ആട്ട വിശേഷ ദിവസം സന്നിധാനത്ത് അന്‍പത്തിരണ്ടുകാരിയെ തടഞ്ഞ സംഭവത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കഴിഞ്ഞമാസം 17ന് അറസ്റ്റിലായ സുരേന്ദ്രന് റാന്നി കോടതി ജാമ്യം നിഷേധിച്ചിരുന്നു. എന്നാല്‍ പൊലീസിന്‍റെത് കെട്ടുകഥയാണെന്നും തന്‍റെ പങ്കാളിത്തം ഉറപ്പിക്കാന്‍ പൊലീസിന്‍റെ കയ്യില്‍ തെളിവില്ലെന്നും സുരേന്ദ്രന്‍ കോടതിയെ അറിയിച്ചു. സുരേന്ദ്രന് ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ശബരിമല […]

കെ. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തത്: മുഖ്യമന്ത്രി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് പ്രതികാര മനോഭാവത്തോടെ പെരുമാറുന്നുവെന്ന ആരോപണത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സുരേന്ദ്രനെതിരെ നിലവില്‍ 15 കേസുകളുണ്ട്. മൂന്ന് കേസുകള്‍ അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണയിലുമാണ്. വാറണ്ടുകളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ കോടതിയില്‍ ഹാജരാക്കുന്നത്. സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നുവെന്ന ആരോപണം വസ്‌തുതകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ ഒ.രാജഗോപാല്‍ എം.എല്‍.എ നല്‍കിയ സബ്‌മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അതേസമയം, ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനിടെ ഭക്തയെ ആക്രമിച്ചെന്ന […]

സന്നിധാനത്ത് ഭ​ക്ത​യെ ആ​ക്ര​മി​ച്ച കേ​സ്; കെ. സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ദി​വ​സം അമ്പത്തി​ര​ണ്ടു​കാ​രി​യാ​യ തീ​ര്‍​ഥാ​ട​ക​യെ ആക്രമി​ച്ച കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​​പേ​ക്ഷ ത​ള്ളി​യ​ത്. നേ​ര​ത്തെ റാ​ന്നി ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. കേ​സി​ലെ ഒ​ന്നാം പ്ര​തി ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. സൂ​ര​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് സു​രേ​ന്ദ്ര​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വാ​യി പോ​ലീ​സ് ഹാ​ജ​രാ​ക്കിയത്. അ​തേ​സ​മ​യം സു​രേ​ന്ദ്ര​ന് ര​ണ്ട് കേ​സു​ക​ളി​ല്‍​ക്കൂ​ടി […]

കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നായി നാളത്തേക്ക് മാ​റ്റി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഭ​ക്ത​യെ ത​ട​ഞ്ഞ കേ​സി​ല്‍ റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ വി​ധി പ​റ​യാ​നാ​യി വ്യാഴാഴ്ച​ത്തേ​ക്കു മാ​റ്റി. പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച​ത്. കേ​സി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ല്‍ സു​രേ​ന്ദ്ര​നു ജാ​മ്യം ന​ല്‍​ക​രു​തെ​ന്ന് പ്രോസിക്യൂ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഗൂ​ഡാ​ലോ​ച​ന കേ​സി​ല്‍ ജാ​മ്യം ന​ല്‍​കു​ന്ന​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ വാ​ദി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യി സു​രേ​ന്ദ്ര​ന്‍ സം​സാ​രി​ച്ച​തി​ന്‍റെ ഫോ​ണ്‍ രേഖകള്‍ പ്രോ​സി​ക്യൂ​ഷ​ന്‍ ഹാ​ജ​രാ​ക്കി. അ​തേ​സ​മ​യം സു​രേ​ന്ദ്ര​നെ​തി​രെ ബോ​ധ​പൂ​ര്‍​വം നി​ര​ന്ത​രം കേ​സു​ക​ള്‍ […]

നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ച കേസ്; കെ സുരേന്ദ്രന് ജാമ്യം

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സരേന്ദ്രന് ജാമ്യം ലഭിച്ചു. നെയ്യാറ്റിന്‍കര തഹസീല്‍ദാറെ ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം. ഡിസംബര്‍ 12ന് അദ്ദേഹം ഇനി വീണ്ടും കോടതിയില്‍ ഹാജരാകണം. ആറ് വാറണ്ടുകള്‍ ഇന്നലെ പോലിസ് സുരേന്ദ്രനെതിരെ ചുമത്തിയിരുന്നു. സുരേന്ദ്രനെ ജയിലില്‍ തളച്ച്‌ മാനസികമായി തളര്‍ത്തുകയാണ് പൊലീസിന്‍റെ ലക്ഷ്യമെന്നാണ് സൂചന. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്‍റുകളാണ് ഇന്നലെ ജയിലിലെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട കേസില്‍ തനിക്കെതിരെ പോലിസ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സുരേന്ദ്രന്‍ […]

സുരേന്ദ്രനെ പുറത്ത് വിട്ടില്ലെങ്കില്‍ പൊലീസിനെ പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാം: എം.ടി രമേശ്

തൃശൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശ്. ഇത്തരം സമരം വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നും നാളെ നിലയ്ക്കലില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി. അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. ഇതിനിടെ, […]

കെ.സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കണ്ണൂര്‍: ശബരിമല ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റാന്നി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ഭാര്യയെയും മകനെയും ഫോൺ ചെയ്യാൻ അനുമതി നൽകണം, പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റണം തുടങ്ങിയ ആവശ്യങ്ങളും ജാമ്യാപേക്ഷക്കൊപ്പം സുരേന്ദ്രൻ സമർപ്പിച്ചിട്ടുണ്ട്. കേസിൽ സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. ഇന്നലെയാണ് സുരേന്ദ്രനെ 14 ദിവസത്തേക്ക് വീണ്ടും റിമാൻഡ് ചെയ്തത്. കേസിൽ ജാമ്യം ലഭിച്ചാലും […]

കെ. സുരേന്ദ്രന്‍ ഡിസംബര്‍ ആറുവരെ റിമാന്‍ഡില്‍

പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍റെ അറസ്റ്റ് വ്യാഴാഴ്ച പോലീസ് രേഖപ്പെടുത്തിയത്. എന്നാല്‍, സുരേന്ദ്രനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്‍റെ ജാമ്യാപേക്ഷ പത്തനംതിട്ട മജിസ്ട്രേറ്റ് കോടതി ശനിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് കോടതിക്കു പുറത്തെത്തിയ സുരേന്ദ്രന്‍ ആവര്‍ത്തിച്ചു.

52കാരിയെ സന്നിധാനത്ത് തടഞ്ഞു: കെ സുരേന്ദ്രനെതിരെ വീണ്ടും കേസ്

പത്തനംതിട്ട: കെ. സുരേന്ദ്രനെതിരെ പോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് സുരേന്ദ്രനെതിരെ തെളിവുകള്‍ ലഭിച്ചതിന്‍റെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം. കെ. സുരേന്ദ്രന് പുറമേ ആര്‍എസ്‌എസ് നേതാവ് വത്സന്‍ തില്ലങ്കേരി, ബിജെപി നേതാവ് വി.വി രാജേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് പ്രകാശ് ബാബു എന്നിവര്‍ക്കെതിരെയും ഗൂഢാലോചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. […]

കെ. സുരേന്ദ്രന് വീണ്ടും കുരുക്ക്; ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല

കണ്ണൂര്‍: ശബരിമലയില്‍ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ജാമ്യം ലഭിച്ചാലും ഇന്ന് പുറത്തിറങ്ങാനാവില്ല. കണ്ണൂരില്‍ പൊലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ കോടതി അറസ്റ്റ് വാറണ്ട് അയച്ചതിനെ തുടര്‍ന്നാണിത്. സുരേന്ദ്രനെ ഹാജരാക്കാനുള്ള വാറണ്ട് കൊട്ടാരക്കര ജയില്‍ സൂപ്രണ്ടിന് കൈമാറി. സുരേന്ദ്രനുമായി കണ്ണൂരിലേക്കുള്ള യാത്രയ്ക്ക് പൊലീസ് സുരക്ഷയ്ക്ക് സൂപ്രണ്ട് അപേക്ഷ നല്‍കി. കൊട്ടാരക്കര ജയിലിലെ ഉദ്യോഗസ്ഥര്‍ ഇന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരായി വിവരമറിയിക്കും. അതേസമയം, ശബരിമല കേസില്‍ പത്തനംതിട്ട മുന്‍സിഫ് കോടതി ഇന്ന് ജാമ്യഹര്‍ജി പരിഗണിക്കുന്നത്. ഇതിനിടെയാണ് സുരേന്ദ്രന് […]