സുരേന്ദ്രനെ പുറത്ത് വിട്ടില്ലെങ്കില്‍ പൊലീസിനെ പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാം: എം.ടി രമേശ്

തൃശൂര്‍: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി.ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശ്. ഇത്തരം സമരം വരും ദിവസങ്ങളില്‍ നടപ്പാക്കുമെന്നും നാളെ നിലയ്ക്കലില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നിരോധനാജ്ഞ ലംഘിക്കുമെന്നും എം.ടി രമേശ് വ്യക്തമാക്കി.

അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.

ഇതിനിടെ, സുരേന്ദ്രനെതിരെ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ ഗുരുതര പിഴവുകള്‍ കടന്നുകൂടിയത് പൊലീസിനെ വെട്ടിലാക്കി. അസ്വാഭാവിക മരണം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാര്യം സുരേന്ദ്രന്‍റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയതോടെ അധികമായി ചേര്‍ത്ത കേസുകളെല്ലാം പൊലീസ് ഒഴിവാക്കി

prp

Related posts

Leave a Reply

*