സന്നിധാനത്ത് ഭ​ക്ത​യെ ആ​ക്ര​മി​ച്ച കേ​സ്; കെ. സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല​യി​ല്‍ ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ദി​വ​സം അമ്പത്തി​ര​ണ്ടു​കാ​രി​യാ​യ തീ​ര്‍​ഥാ​ട​ക​യെ ആക്രമി​ച്ച കേ​സി​ല്‍ ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​​പേ​ക്ഷ ത​ള്ളി​യ​ത്. നേ​ര​ത്തെ റാ​ന്നി ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യും സു​രേ​ന്ദ്ര​ന്‍റെ ജാ​മ്യ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി ഇ​ല​ന്തൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യും പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. സൂ​ര​ജി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റാ​ണ് സു​രേ​ന്ദ്ര​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് തെ​ളി​വാ​യി പോ​ലീ​സ് ഹാ​ജ​രാ​ക്കിയത്. അ​തേ​സ​മ​യം സു​രേ​ന്ദ്ര​ന് ര​ണ്ട് കേ​സു​ക​ളി​ല്‍​ക്കൂ​ടി ജാ​മ്യം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട്ട് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലാ​ണ് ജാ​മ്യം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ന​വം​ബ​ര്‍ 17 ന് ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ സു​രേ​ന്ദ്ര​നെ നി​ല​യ്ക്ക​ലി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. തീ​ര്‍​ഥാ​ട​ക​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ വ​ധ​ശ്ര​മം, ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് സു​രേ​ന്ദ്ര​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

prp

Related posts

Leave a Reply

*