സുരേന്ദ്രനെ തള്ളി ശ്രീധരന്‍പിള്ള; ശബരിമല പ്രചരണ വിഷയമാക്കില്ല

തിരുവനന്തപുരം: ബിജെപിയുടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തുടങ്ങിയ തമ്മിലടി അവസാനിക്കുന്നില്ല. മണ്ഡലത്തില്‍ ശബരിമല സംബന്ധിച്ച വിവാദങ്ങളും പ്രശ്നങ്ങളും പ്രധാന പ്രചരണ വിഷയമാക്കുമെന്ന് കെ.സുരേന്ദ്രന്‍റെ നിലപാട് സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള തള്ളി.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ താനാണ്. ശബരിമല പ്രധാന പ്രചരണ വിഷയമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനങ്ങളും ബിജെപി തുടര്‍ ഭരണം നടത്തേണ്ടതിന്‍റെ ആവശ്യകതയും മുന്‍നിര്‍ത്തിയാവും പ്രചരണം നടക്കുകയെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

ശബരിമലയാണ് പത്തനംതിട്ട മണ്ഡലത്തിലെ ബിജെപിയുടെ പ്രധാന പ്രചരണ വിഷയമെന്നാണ് സുരേന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയത്. ഈ നിലപാടാണ് സംസ്ഥാന അധ്യക്ഷന്‍ തന്നെ തള്ളിക്കളഞ്ഞത്.

പത്തനംതിട്ടയില്‍ മത്സരിക്കാന്‍ അവസാന നിമിഷം വരെ ശ്രമം നടത്തിയ ശ്രീധരന്‍പിള്ളയ്ക്ക് ഒടുവില്‍ സുരേന്ദ്രന് വേണ്ടി വഴിമാറിക്കൊടുക്കേണ്ടി വന്നിരുന്നു. സംസ്ഥാന ആര്‍എസ്‌എസ് നേതൃത്വത്തിന്‍റെ ശക്തമായ പിന്തുണയും ഇത്തവണ സുരേന്ദ്രനൊപ്പമുണ്ടായിരുന്നു.

prp

Related posts

Leave a Reply

*