കൊച്ചി: ഐഎസ് പ്രവർത്തകരെന്ന രഹസ്യ വിവരത്തെ തുടർന്നു ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പ്രതികള്‍ കേരളത്തില്‍ 12 ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടതായി കണ്ടെത്തി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും ഇവരുടെ ഹിറ്റ്ലിസ്റ്റില്‍ ഉള്ളതായി കണ്ടെത്തി. രണ്ടു ജഡ്ജിമാർ, ഒരു പൊലീസ് ഉന്നതൻ എന്നിവർ ഉൾപ്പെടെ അഞ്ചു പേർ ഇവരുടെ ലിസ്റ്റിലുണ്ടായിരുന്നു. ഐഎസ് ബന്ധമുള്ളവരിൽ നിന്നു വധഭീഷണിയുള്ള കാര്യം 10 ദിവസം മുൻപേ അന്വേഷണ ഏജൻസികൾ അറിയിച്ചിരുന്നതായി കെ.സുരേന്ദ്രന്‍ പറഞ്ഞു. ലോക്കൽ പൊലീസ് വീട്ടിൽ വന്ന് സുരക്ഷാ കാര്യങ്ങൾ ചര്‍ച്ച ചെയ്തെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
ഏഴു സ്ഥാപനങ്ങളെയും ഐഎസ് ബന്ധമുള്ള ഇവർ ഉന്നമിട്ടെന്നാണു വിവരം. പ്രതികൾ ലക്ഷ്യമിട്ട വ്യക്തികളെയും സ്ഥാപനങ്ങളെയും സംബന്ധിക്കുന്ന വിവരങ്ങൾ എൻഐഎയുടെ പക്കലുണ്ട്. പത്തു ഫെയ്സ്ബുക്ക് പേജുകളും മൂന്നു ബ്ലോഗുകളുമാണ് ഇവരുടെ ആശയപ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നത്.


