ഐഎസ് യുവതിക്ക് പ്രസവിക്കാന്‍ നാട്ടിലെത്തണം; വരവ് തടയുമെന്ന് ബ്രിട്ടന്‍

ലണ്ടന്‍: സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രണ്ടു കൂട്ടുകാരികള്‍ക്കൊപ്പം ഐഎസില്‍ ചേരാന്‍ സിറിയയിലേക്കു പോയ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം പ്രസവത്തിനായി തിരികെ നാട്ടില്‍ എത്തുന്നത് എതിര്‍ത്ത് ബ്രിട്ടന്‍. ഭീകരസംഘടനയെ പിന്തുണച്ചവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ തിരിച്ചു വരവിനെ തടയാന്‍ മടിക്കില്ലെന്ന് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഇവരുടെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുകയോ രാജ്യത്തുനിന് ഒഴിവാക്കുകയോ വേണമെന്നും ജാവിദ് കൂട്ടിച്ചേര്‍ത്തു. ഷെമീമ ബീഗം തിരികെ ബ്രിട്ടനില്‍ എത്തിയാല്‍ വിചാരണ നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി. 2015ലാണ് ഈസ്റ്റ് […]

ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ഫാത്തിമ പട്ടേല്‍,സഫീദിന്‍ അസ്ലം ദല്‍ വെക്ചിയോ എന്നിവരാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.  ആളൊഴിഞ്ഞ പ്രദേശത്ത്​ ഐ. എസ്​ പതാകകളുമായി ടെന്‍റില്‍ താമസിക്കുന്നതിനിടെ​ ഇവര്‍ പൊലീസ് പിടിയിലാവുകയായിരുന്നു.​ സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ്ണം തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ മോഷണത്തിനും കേസെടുത്തിട്ടുണ്ട്. കേസി​ന്‍റെ പ്രാധാന്യം കണക്കിലെടുത്ത്​ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വിടാന്‍ ​പൊലീസ്​ തയാറായിട്ടില്ല. […]

ഐഎസിന്‍റെ ഹിറ്റ്ലിസ്റ്റിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും

കൊച്ചി: ഐഎസ് പ്രവർത്തകരെന്ന രഹസ്യ വിവരത്തെ തുടർന്നു ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പ്രതികള്‍ കേരളത്തില്‍ 12 ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതി ഇട്ടതായി കണ്ടെത്തി. ബിജെപി സംസ്ഥാന ജനറൽ