ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ഫാത്തിമ പട്ടേല്‍,സഫീദിന്‍ അസ്ലം ദല്‍ വെക്ചിയോ എന്നിവരാണ് അറസ്റ്റിലായത്.

ബ്രിട്ടീഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.  ആളൊഴിഞ്ഞ പ്രദേശത്ത്​ ഐ. എസ്​ പതാകകളുമായി ടെന്‍റില്‍ താമസിക്കുന്നതിനിടെ​ ഇവര്‍ പൊലീസ് പിടിയിലാവുകയായിരുന്നു.​ സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ്ണം തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ മോഷണത്തിനും കേസെടുത്തിട്ടുണ്ട്.

കേസി​ന്‍റെ പ്രാധാന്യം കണക്കിലെടുത്ത്​ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വിടാന്‍ ​പൊലീസ്​ തയാറായിട്ടില്ല. അതേസമയം ദമ്പതികളെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട്​ ഇവര്‍ക്കെതിരെ മുമ്പും കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ്​ വിവരം. ഐ. എസുമായി ബന്ധപ്പെട്ട്​ വെബ്​പോര്‍ട്ടലുമായി സഹകരിച്ചു എന്ന കേസാണ്​ ഇവര്‍ക്കെതിരെ കേസ്​​.

 

 

prp

Related posts

Leave a Reply

*