ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ഫാത്തിമ പട്ടേല്‍,സഫീദിന് അസ്ലം ദല് വെക്ചിയോ എന്നിവരാണ് അറസ്റ്റിലായത്.
ബ്രിട്ടീഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ആളൊഴിഞ്ഞ പ്രദേശത്ത് ഐ. എസ് പതാകകളുമായി ടെന്റില്‍ താമസിക്കുന്നതിനിടെ ഇവര്‍ പൊലീസ് പിടിയിലാവുകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ്ണം തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ മോഷണത്തിനും കേസെടുത്തിട്ടുണ്ട്.
കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ പൊലീസ് തയാറായിട്ടില്ല. അതേസമയം ദമ്പതികളെ കുറിച്ച് ഒരു വിവരവും ലഭ്യമായിട്ടില്ല. തീവ്രവാദവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ മുമ്പും കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. ഐ. എസുമായി ബന്ധപ്പെട്ട് വെബ്പോര്‍ട്ടലുമായി സഹകരിച്ചു എന്ന കേസാണ് ഇവര്‍ക്കെതിരെ കേസ്.

