യു.പിയില്‍ ട്രെയിനിടിച്ച്‌​ 6​ കൗമാരക്കാര്‍ മരിച്ചു

ന്യൂഡല്‍ഹി: യു.പിയിലെ ഹാപുരില്‍ ട്രെയിനിടിച്ച്‌​ ആറ്​ കൗമാരക്കാര്‍ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു. വിജയ്​, ആകാശ്​, രാഹുല്‍, സമീര്‍, ആരീഫ്​, സലിം എന്നിവരാണ്​ മരിച്ചത്​. ​

ഹാപുരില്‍ ഞായറാഴ്​ച രാത്രിയാണ്​ സംഭവമുണ്ടായത്​. വിവാഹത്തില്‍ പ​ങ്കെടുത്ത്​ മടങ്ങുമ്പോഴാണ്​ ദുരന്തമുണ്ടായത്​. ട്രാക്കിലുടെ നടക്കുകയായിരുന്ന ഇവരെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.  14 മുതല്‍ 16 വയസുവരെയുള്ളവരാണ്​ അപകടത്തില്‍ മരിച്ചത്​. മരിച്ച എല്ലാവരും ഒരേ കോളനിയിലെ താമസക്കാരാണ്​. ഐ.സി.യുവില്‍ ഗുരതരമായി പരിക്കേറ്റ്​ ചികില്‍സയിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടില്ല.

സംഭവത്തെ തുടര്‍ന്ന്​ സമീപവാസികള്‍ റെയില്‍വേ ട്രാക്ക്​ ഉപരോധിച്ചു. അപകടം നടന്ന സ്ഥലത്തിലുടെയാണ്​ ജനങ്ങള്‍ ട്രാക്ക്​ മുറിച്ച്‌​ കടക്കുന്നത്​. എന്നാല്‍, ട്രെയിന്‍ വരുമ്പോള്‍ മുന്നറിയിപ്പ്​ നല്‍കാനുള്ള സംവിധാനമൊന്നും ഇവിടെ റെയില്‍വേ സ്ഥാപിച്ചിട്ടില്ലെന്ന്​ നാട്ടുകാര്‍ ആരോപിക്കുന്നു. പൊലീസെത്തിയാണ്​ റെയില്‍വേ ട്രാക്കില്‍ നിന്ന്​ ​പ്രക്ഷോഭകരെ മാറ്റിയത്​.

prp

Related posts

Leave a Reply

*