സീറ്റ് വീണ് യാത്രക്കാരന് പരിക്ക്; ബാന്‍ഡ് എയ്ഡും മൂന്ന് ​ഗുളികയും നല്‍കി റെയില്‍വേ ഈടാക്കിയത് 100 രൂപ

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ സീറ്റ് കാലിലേക്ക് വീണ് മുട്ടിന് പരിക്കേറ്റ യാത്രക്കാരന് റെയില്‍വേ മതിയായ ചികിത്സ നല്‍കിയില്ലെന്ന് പരാതി. കന്യാകുമാരി- ബെംഗളൂരു ഐലന്‍ഡ് എക്സ്പ്രസില്‍ വച്ച്‌ സീറ്റ് കാലിലേക്കു വീണ് തൃപ്പൂണിത്തുറ സ്വദേശി പ്രൊഫ. റാമിനാണു പരുക്കേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് എസ് സിക്സ് കോച്ചില്‍ തിരുവനന്തപുരത്തു നിന്നു തൃപ്പൂണിത്തുറയിലേക്കു യാത്ര ചെയ്യവേ ട്രെയിന്‍ കൊല്ലം വിട്ടപ്പോഴായിരുന്നു അപകടം. സൈഡ് ലോവര്‍ സീറ്റിലിരിക്കുകയായിരുന്ന റാമിന്‍റെ കാലിലേക്ക് എതിര്‍വശത്തെ സീറ്റ് വീഴുകയായിരുന്നു. മുട്ടിനു പരുക്കേറ്റ റാം ടിടിഇയുടെ സഹായം തേടിയെങ്കിലും പ്രഥമ […]

കോഴിക്കോട് സ്വദേശി ട്രെയിനില്‍ നിന്നു വീണ് മരിച്ചു

കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള മെയിലില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശി അഭിജിത്ത് (18) മരിച്ചു. തമിഴ്‌നാട് മധുകരൈയില്‍വെച്ചാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. മൃതദേഹം പോത്തന്നൂര്‍ റെയില്‍വേ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. ചെന്നൈ മെയിലിന്‍റെ എസ്10 കോച്ചില്‍ പതിനാലാം ബര്‍ത്തിലായിരുന്നു അഭിജിത്ത് യാത്രചെയ്തിരുന്നത്. ടോയിലറ്റില്‍ പോകുന്നതിനിടെ വാതിലിലൂടെ പുറത്തേക്ക് വീണതാകാമെന്നതാണ് സംശയം.

മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോയമ്പത്തൂര്‍: മലയാളികളായ രണ്ട് വിദ്യാര്‍ഥികളെ കോയമ്പത്തൂരില്‍ ട്രെയിന്‍ തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ മൂന്നാലത്ത് എടക്കേട്ടും വില്ലയില്‍ അമല്‍ പി. കുമാര്‍ (19), അമ്മകണ്ടകരയില്‍ സുധീഷ് ഭവനില്‍ സൂര്യ എസ്.നായര്‍ (18) എന്നിവരാണ് മരിച്ചത്. അമലും സൂര്യയും അടൂരിലെ സ്വകാര്യ കോളെജില്‍ ബി.കോം. വിദ്യാര്‍ഥികളാണ്. കോയമ്പത്തൂരിനും പോത്തനൂരിനുമിടയില്‍ നഞ്ചുണ്ടപുരത്ത് റെയില്‍പാളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോയമ്പത്തൂര്‍-പോത്തനൂര്‍ പാസഞ്ചര്‍ തീവണ്ടിയുടെ ലോക്കോ പൈലറ്റാണ് ആദ്യം മൃതദേഹങ്ങള്‍ പാളത്തില്‍ കണ്ടത്. തുടര്‍ന്ന്, റെയില്‍വേ പൊലീസെത്തി നടത്തിയ പരിശോധനയില്‍ തിരുവനന്തപുരം-ചെന്നൈ എക്‌സ്പ്രസില്‍ ചെന്നൈയ്ക്കുള്ള […]

റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം; രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച്‌ മരിച്ചു

കൊച്ചി : റെയില്‍വേ ട്രാക്കില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച്‌ മരിച്ചു. കാഞ്ഞിരമറ്റം വിടാങ്ങ തൃക്കേപ്പുറത്തുമലയില്‍ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകന്‍ അക്ഷയ് സന്തോഷ് (15), പെരുമ്പിള്ളി പാടത്തുകാവ് പാറളത്ത് പരേതനായ ബാബുവിന്‍റെയും മായയുടെയും മകന്‍ നിധിന്‍ ബാബു (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മുളന്തുരുത്തി പാത്തിക്കല്‍ പള്ളിക്കുസമീപമാണ് അപകടം നടന്നത്. കാഞ്ഞിരമറ്റം സെന്‍റ്  ഇഗ്നേഷ്യസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് അക്ഷയും നിതിനും.  കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് പ്രമാണിച്ച്‌ സ്കൂളിന് അവധി […]

യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; 5 മരണം

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഹര്‍ചന്ദ്പുര്‍ സ്റ്റേഷനു സമീപമാണ് ട്രെയിന്‍റെ ആറു ബോഗികള്‍ പാളം തെറ്റിയത്. റായ്ബറേലിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകവെയാണ് അപകടമുണ്ടായത്. റെയില്‍വേ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതേസമയം, ട്രെയിന്‍ പാളം തെറ്റാനുണ്ടായ കാരണം വ്യക്തമല്ല. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലൊഹാനി സംഭവ സ്ഥലത്തേക്കു തിരിച്ചതായും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

കൊല്ലത്ത് പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് ട്രെയിന്‍ തട്ടി പെണ്‍കുട്ടി മരിച്ച നിലയില്‍. കൊല്ലം കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം ട്രാക്കിനരികെയാണ് പെണ്‍കുട്ടിയെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. അപകടത്തെ തുടര്‍ന്ന് മംഗലാപുരം-കൊച്ചുവേളി എക്സ്പ്രസ് നിര്‍ത്തിയിട്ടു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ട്രെയിനില്‍ നിന്ന് വീണ് 4 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ : ചെന്നൈ: ചെന്നൈയില്‍ ട്രെയിനില്‍ നിന്ന് വീണ് നാല് പേര്‍ മരിച്ചു. സെന്‍റ് തോമസ് മൗണ്ട്‌ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം തിരക്ക് കാരണം ട്രെയിനിന്‍റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലു പേര്‍ തൂണിലിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച്‌ റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.  

സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച്‌ 13 കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്:  ഉത്തര്‍പ്രദേശിലെ ആളില്ലാ ലെവല്‍ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു.  ഡിവൈന്‍ പബ്ലിക് സ്കൂളിലെ കുട്ടികളാണ് മരിച്ചത്. എട്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗോരഖ്പൂരില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് അപകടമുണ്ടായത്. ബസിന്‍റെ ഡ്രൈവറും സംഭവസ്ഥലത്ത് മരിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോരഖ്പൂര്‍ പൊലീസ് കമ്മീഷണറോട് അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് കായലിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

കുമ്പളം: ഓടുന്ന ട്രെയിനില്‍ നിന്നും താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. ആലപ്പുഴ തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍  എ.ജെ.റോസ് മേരി നീനയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ആലപ്പുഴ – എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്നും കായലിലേക്ക് ചാടിയത്. ഇന്ന് രാവിലെ പത്തുമണിയോടെ കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് സമീപം കണ്ടെത്തുകയായിരുന്നു. ട്രെയിനിന്‍റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നു. ബാഗ് ട്രെയിനില്‍ വെച്ചാണ് […]

കാസര്‍ഗോഡ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം റെയിവേ ട്രാക്കില്‍

കാസര്‍ഗോഡ്: ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്താം തരം വിദ്യാര്‍ഥി ജാസിമിന്‍റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടത്തി.  തിങ്കളാഴ്ച പുലര്‍ച്ചെ കളനാട് ഓവര്‍ ബ്രിഡ്ജിനു സമീപത്തെ റെയില്‍വെ ട്രാക്കിന്‍റെ ഓവുചാലില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം. മാങ്ങട്ടെ ജാഫര്‍ ഫരീദ ദമ്പതികളുടെ മൂന്ന് മക്കളില്‍ മൂത്തവനാണ് ജാസിം. ഒന്നാം തീയ്യതി വൈകീട്ടാണ് ജാസിമിനെ കാണാതാവുന്നത്. സ്കൂളില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കത്തിനായി കൂട്ടുകാരോടൊപ്പം പോയ ജാസിമിനെ പിന്നിട് കാണാതാവുകയായിരുന്നു. ബേക്കല്‍ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ജാസിമിന്‍റെ […]