യു.പിയില്‍ ട്രെയിനിടിച്ച്‌​ 6​ കൗമാരക്കാര്‍ മരിച്ചു

ന്യൂഡല്‍ഹി: യു.പിയിലെ ഹാപുരില്‍ ട്രെയിനിടിച്ച്‌​ ആറ്​ കൗമാരക്കാര്‍ മരിച്ചു. ഒരാള്‍ക്ക്​ പരിക്കേറ്റു. വിജയ്​, ആകാശ്​, രാഹുല്‍, സമീര്‍, ആരീഫ്​, സലിം എന്നിവരാണ്​ മരിച്ചത്​. ​ ഹാപുരില്‍ ഞായറാഴ്​ച രാത്രിയാണ്​ സംഭവമുണ്ടായത്​. വിവാഹത്തില്‍ പ​ങ്കെടുത്ത്​ മടങ്ങുമ്പോഴാണ്​ ദുരന്തമുണ്ടായത്​. ട്രാക്കിലുടെ നടക്കുകയായിരുന്ന ഇവരെ അതിവേഗത്തിലെത്തിയ ട്രെയിന്‍ ഇടിക്കുകയായിരുന്നു.  14 മുതല്‍ 16 വയസുവരെയുള്ളവരാണ്​ അപകടത്തില്‍ മരിച്ചത്​. മരിച്ച എല്ലാവരും ഒരേ കോളനിയിലെ താമസക്കാരാണ്​. ഐ.സി.യുവില്‍ ഗുരതരമായി പരിക്കേറ്റ്​ ചികില്‍സയിലുള്ള ആളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന്​ സമീപവാസികള്‍ റെയില്‍വേ ട്രാക്ക്​ ഉപരോധിച്ചു. അപകടം […]

മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച്‌ രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. മഞ്ചേശ്വരം സ്വദേശികളായ ആമിന, ആയിഷ, ആയിഷയുടെ മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 11.30-ഓടെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ദേശീയപാതയില്‍ ബസിറങ്ങിയ ശേഷം റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ ട്രെയിനിന്‍റെ എഞ്ചിന്‍ തട്ടിയാണ് അപകടമുണ്ടായത്. ഒരു ട്രാക്കിലൂടെ ചെന്നൈ-മംഗലാപുരം എക്സ്പ്രസ് കടന്നുപോയിരുന്നു. അതിനാല്‍ മറ്റെ പാളത്തിലൂടെ എന്‍ജിന്‍ വരുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല. ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മൂവരും മരണപ്പെട്ടു. […]

വാ​സ്കോഡ ​ഗാ​മ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി​; മരണം 3

ല​ക്നോ: യു​പി​യി​ല്‍  ഗോ​വ​യി​ല്‍​നി​ന്നു പാ​റ്റ്​ന​യി​ലേ​ക്കു പോ​യ വാ​സ്കോഡ ​ഗാ​മ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. എ​ട്ടു യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇവരെ  സമീപത്തെ  ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന്‍ പു​ല​ര്‍​ച്ചെ നാ​ലി​ന് യു​പി​യി​ലെ ബാം​ദ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ന്‍റെ 13 കോച്ചുകളാണ് പാ​ളം തെ​റ്റിയത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പാ​റ്റ്ന-​ഗോ​വ പാ​ത​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഉ​ത്ത​ര്‍​പ്ര​ദ​ശി​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നാ​ല് വ​ലി​യ ട്രെ​യി​ന്‍ അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി 22 ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും […]

”ഇപ്പോള്‍ സമയമില്ല, പോയിട്ട് നാളെ വാ..”; മരണത്തെയും തോല്‍പ്പിച്ച് ഒരു യുവാവ്. VIDEO

ഡിയോറിയ: വാതിലില്‍ മുട്ടി വിളിച്ച മരണത്തോട് ”ഇപ്പോള്‍ സമയമില്ല, പോയിട്ട് നാളെ വാ” എന്ന് പറഞ്ഞതുപോലെയായിരുന്നു ഡിയോറിയ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. മരണം തൊട്ടടുത്തെത്തിയിട്ടും അതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിന്‍റെ  വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഡിയോറിയ ജില്ലയിലെ ബന്‍കത റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15ന് നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ  യുവാവ്, അബദ്ധത്തില്‍ അടുത്ത ട്രാക്കില്‍ കൂടി വരികയായിരുന്ന ചരക്കു തീവണ്ടിയുടെ മുന്നിലേക്ക് വീഴുകയായിരുന്നു. ട്രെയിന്‍ […]

കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക് പരിക്ക്

  ഹരിപ്പാട്: അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട കൊല്ലം-എറണാകുളം മെമു പാസഞ്ചര്‍ ഹരിപ്പാട് സ്റ്റേഷന് സമീപം പാളം തെറ്റി ഒരാള്‍ക്ക് പരിക്കേറ്റു.   പുറത്തേക്ക് തെറിച്ചു വീണ ഗാര്‍ഡ് രഞ്ചനാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 50 മീറ്ററിനിടെയായിരുന്നു സംഭവം. ഏറ്റവും പുറകിലെ ബോഗി പാളത്തില്‍ നിന്നും തെന്നി മാറുകയായിരുന്നു. ട്രെയിനിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അടുത്ത ട്രെയിനില്‍ ഇവരെ എറണാകുളത്തെത്തിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.   ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കിലെ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് […]

ഉത്തര്‍ പ്രദേശില്‍ തീവണ്ടി പാളം തെറ്റി, 40 പേര്‍ക്ക് പരിക്ക്

ലക്ക്നൗ: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി 40 പേര്‍ക്ക് പരിക്കേറ്റു. കഫിയാത്ത് എക്സ്പ്രസ്സ് ആണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ 2.40നോടടുത്താണ് സംഭവം. ഡമ്ബറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ 10 ബോഗികളും എന്‍ജിനുമാണ് പാളം തെറ്റിയത്. പരുക്കേറ്റവരില്‍ ചിലരുടെ നില\ഗുരുതരമാണ്. പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ കഴിഞ്ഞ 19ന് തീവണ്ടി പാളം തെറ്റിയതിനെത്തുടര്‍ന്ന് 23 പേര്‍ മരിച്ചിരുന്നു. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്പ്രസാണ് അപകടത്തില്‍ പെട്ടത്. 100 ലധികം പേര്‍ക്ക് അപകടത്തില്‍ അന്ന് […]