മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച് കുഞ്ഞുള്‍പ്പെടെ 3 പേര്‍ മരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് ട്രെയിന്‍ ഇടിച്ച്‌ രണ്ട് സ്ത്രീകളും ഒരു കുട്ടിയും മരിച്ചു. മഞ്ചേശ്വരം സ്വദേശികളായ ആമിന, ആയിഷ, ആയിഷയുടെ മകന്‍ താമില്‍ എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് 11.30-ഓടെ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ദേശീയപാതയില്‍ ബസിറങ്ങിയ ശേഷം റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിക്കവേ ട്രെയിനിന്‍റെ എഞ്ചിന്‍ തട്ടിയാണ് അപകടമുണ്ടായത്. ഒരു ട്രാക്കിലൂടെ ചെന്നൈ-മംഗലാപുരം എക്സ്പ്രസ് കടന്നുപോയിരുന്നു. അതിനാല്‍ മറ്റെ പാളത്തിലൂടെ എന്‍ജിന്‍ വരുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടില്ല.

ഇടിയുടെ ആഘാതത്തില്‍ സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ മൂവരും മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മംഗല്‍പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.

prp

Related posts

Leave a Reply

*