”ഇപ്പോള്‍ സമയമില്ല, പോയിട്ട് നാളെ വാ..”; മരണത്തെയും തോല്‍പ്പിച്ച് ഒരു യുവാവ്. VIDEO

ഡിയോറിയ: വാതിലില്‍ മുട്ടി വിളിച്ച മരണത്തോട് ”ഇപ്പോള്‍ സമയമില്ല, പോയിട്ട് നാളെ വാ” എന്ന് പറഞ്ഞതുപോലെയായിരുന്നു ഡിയോറിയ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം. മരണം തൊട്ടടുത്തെത്തിയിട്ടും അതില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിന്‍റെ  വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഡിയോറിയ ജില്ലയിലെ ബന്‍കത റെയില്‍വേ സ്റ്റേഷനില്‍ നവംബര്‍ 15ന് നടന്ന സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ട്രെയിന്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ  യുവാവ്, അബദ്ധത്തില്‍ അടുത്ത ട്രാക്കില്‍ കൂടി വരികയായിരുന്ന ചരക്കു തീവണ്ടിയുടെ മുന്നിലേക്ക് വീഴുകയായിരുന്നു.

ട്രെയിന്‍ ഇപ്പോള്‍ തന്നെ ചതച്ചരച്ചുകൊണ്ടുപോകും എന്ന് കരുതി ഭയന്നുവിറച്ച യുവാവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ തൊട്ടടുത്ത് എത്തിയിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതെ റെയില്‍വേ ട്രാക്കില്‍ തന്നെ അയാള്‍ കമിഴ്ന്നു കിടക്കുകയായിരുന്നു.

ട്രെയിന്‍ കടന്ന് പോയതിന് ശേഷം കാര്യമായ പരിക്കുകളൊന്നും കൂടാതെ പൊടിയും തട്ടി യുവാവ് എഴുന്നേറ്റ് പോകുന്നത് അത്ഭുതത്തോടെയാണ് ചുറ്റുമുണ്ടായിരുന്ന യാത്രക്കാര്‍ നോക്കി നിന്നത്.

Related posts

Leave a Reply

*