പ്രായത്തെ ചെറുക്കാനും ചെമ്പരത്തി ചായ…!

ചെമ്പരത്തി  ചായ കുടിച്ചിട്ടുണ്ടോ? ചുവന്നതോ ഇളം ചുവപ്പു നിറമുള്ളതോ ആയ ചെമ്പരത്തിപ്പൂവിന്‍റെ  ഇതളുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന  ഈ ചായ നല്ലൊരു ഔഷധമാണ്. ചെമ്പരത്തിച്ചായ ഉണ്ടാക്കാനും എളുപ്പമാണ്. ആറോ ഏഴോ പൂവിന്‍റെ  ഇതളുകള്‍ മാത്രമെടുത്ത് 100 മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് ഉപയോഗിക്കാം. തുല്യയളവ് പാലും കൂടി ചേര്‍ത്താല്‍ പാല്‍ ചായയായും ഉപയോഗിക്കാം.

ഇനി ചെമ്പരത്തി ചായയുടെ ഔഷധ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വൃക്കത്തകരാറുള്ളവരില്‍ മൂത്രോത്പാദനം സുഗമമാക്കാന്‍ പഞ്ചസാര ചേര്‍ക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. ടെന്‍ഷന്‍ കുറയ്ക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇത് സഹായിക്കും. ചെമ്പരത്തി ഒരു പ്രകൃതിദത്ത ദഹനസഹായിയായി പ്രവര്‍ത്തിക്കുകയും, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

 

പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്. പുളിരുചിയാണ് ഇതിനു പൊതുവേ ഉള്ളത്. മധുരത്തിനായി പഞ്ചസാര ചേര്‍ത്തുപയോഗിക്കുന്നു. ഈ ചായയില്‍ ജീവകം-സി, ധാതുക്കള്‍ എന്നിവ അടങ്ങിയിരിക്കുന്നു.

ദോഷകരമായ എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെമ്പരത്തി ഇലകൊണ്ടുള്ള ചായ ഫലപ്രദമാണ്. ധമനികളില്‍ കൊഴുപ്പ് അടിയുന്നത് തടയുകയും അതുവഴി കൊള്സ്ട്രോള്‍ കുറയ്ക്കാനും ഇത് സഹായിക്കും. ചുമ, ജലദോഷം എന്നിവയ്ക്ക് ശമനം കിട്ടാനും ഇത് വളരെ ഫലപ്രദമാണ്.

സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍റെ  അളവ് കുറയ്ക്കാനും ആര്‍ത്തവം ക്രമമായി നടക്കാനും ചെമ്പരത്തി ചായ ഉപയോഗിക്കുന്നു. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളമായി അടങ്ങിയതിനാല്‍  പ്രായത്തിന്‍റെ അടയാളങ്ങളെ തടയാനും ചെമ്പരത്തി നല്ലതാണ്. ശരീരത്തിലെ ദോഷകാരികളായ മൂലകങ്ങളെ പുറന്തള്ളാന്‍ ഇതിന് കഴിവുണ്ട്.

 

prp

Related posts

Leave a Reply

*