ഡല്‍ഹി ദ്വാരക മെട്രോ സ്റ്റേഷന് സമീപം വെടിവെയ്പ്പ്; 5 പേര്‍ അറസ്റ്റില്‍

ദക്ഷിണ ഡല്‍ഹിയില്‍ ദ്വാരക മെട്രോ സ്റ്റേഷന് സമീപം പൊലീസും കൊള്ളസംഘവും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ അറസ്റ്റില്‍ . സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് കുറ്റവാളികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ഡല്‍ഹി- പഞ്ചാബ് പൊലീസിന്‍റെ സംയുക്ത സംഘം നടത്തിയ നീക്കത്തിലാണ് കുറ്റവാളികളെ കീഴടക്കിയത്.

രാവിലെയാണ് തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്റ്റേഷനു സമീപം ഒരു വീട്ടില്‍ വെടിവയ്പ്പുണ്ടായത്.     സംഭവ സ്ഥലത്ത് നിന്ന് 12 പിസ്റ്റളുകളും 11 തോക്കിന്‍ തിരകളും കണ്ടെടുത്തു. മേവാത്തില്‍ നിന്നുള്ള കാര്‍ മോഷ്ടാക്കളുടെ സംഘത്തില്‍ പെട്ടവരാണ് പിടിയിലായവരെന്ന് പൊലീസ് സംശയിക്കുന്നു.

കുറ്റവാളികള്‍ ഏറെക്കാലമായി നിരവധി കൃത്യങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിച്ച്‌ വരുന്നവരാണെന്നും ജനങ്ങള്‍ക്കും സമൂഹത്തിനും നിരവധി പ്രശ്നങ്ങള്‍ സൃഷ്ടിച്ചവരാണെന്നും ഡപ്യൂട്ടി കമ്മീഷണര്‍ പി.എസ് കുഷ് വാസ് അറിയിച്ചു. ഒരു വസ്തു കച്ചവടക്കാരന്‍റെ ഫ്ളാറ്റില്‍ വാടകയക്ക് താമസിക്കുകയായിരുന്ന ഇവര്‍ കൊലപാതകം, കൊലപാതകശ്രമം, കാര്‍ തട്ടിയെടുക്കല്‍ തുടങ്ങിയ കേസുകളില്‍ പഞ്ചാബ് പോലീസ് തേടുന്ന കൊടുംക്രിമിനലുകളാണ്.

prp

Related posts

Leave a Reply

*