മരട്: എറണാകുളം മരടില്‍ ഒന്നര വയസുകാരനെ തെരുവ് നായ കടിച്ചു കീറി. കുട്ടിയെ ഗുരുതര പരിക്കുകളോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിനുള്ളില്‍ കടന്നാണ് നായ കുഞ്ഞിനെ ആക്രമിച്ചത്. വഴിയാത്രക്കാരായ രണ്ടുപേര്‍ക്കും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

