പദ്മാവതിക്ക് പൂര്‍ണ്ണ പിന്തുണയുമായി രണ്‍വീര്‍ സിങ്

മുംബൈ: സഞ്ജയ് ലീലാ ഭന്‍സാലി ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച്‌ നടന്‍ രണ്‍വീര്‍ സിങ്. താന്‍ ഇരുന്നൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ പറഞ്ഞു. സിനിമയില്‍ പത്മാവതിയായി വേഷമിടുന്ന ദീപിക  പദ്കോണിനെതിരെ ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്.

നേരത്തെ നടി ദീപികയും ചിത്രത്തെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബിജെപി നേതാക്കളടക്കമുള്ളവര്‍ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

അതേസമയം, ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മാതാക്കള്‍ അറിയിച്ചതായി സൂചനയുണ്ട്. ഡിസംബര്‍ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടര്‍ന്നാണ് നീട്ടിവെച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും ചിത്രം റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അതിനിടെ, ദീപിക പദുകോണിന്‍റെയും സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്ക് 10 കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു.  ഭീഷണിയെ തുടര്‍ന്ന് രണ്‍വീര്‍ സിങ്, ദീപിക പദുകോണ്‍, സംവിധായകന്‍ സജ്ഞയ് ലീലാ ഭന്‍സാലി എന്നിവര്‍ക്ക് പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്

prp

Related posts

Leave a Reply

*