മുംബൈ: സഞ്ജയ് ലീലാ ഭന്‍സാലി ചിത്രം പദ്മാവതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ ചിത്രത്തെ പിന്തുണച്ച് നടന്‍ രണ്‍വീര്‍ സിങ്. താന്‍ ഇരുന്നൂറ് ശതമാനവും ചിത്രത്തോടൊപ്പമാണെന്ന് ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ പറഞ്ഞു. സിനിമയില്‍ പത്മാവതിയായി വേഷമിടുന്ന ദീപിക പദ്കോണിനെതിരെ ക്കെതിരെ വധഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് പിന്തുണയുമായി രണ്‍വീറുമെത്തിയത്. നേരത്തെ നടി ദീപികയും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇന്ത്യ പിറകോട്ടാണോ പോകുന്നതെന്നായിരുന്നു ദീപികയുടെ പ്രതികരണം. ഇത് പിന്നീട് വിവാദമാകുകയും ബിജെപി നേതാക്കളടക്കമുള്ളവര്‍ ദീപികക്കെതിരെ രംഗത്തെത്തുകയും ചെയ്തു. അതേസമയം, ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യുമെന്ന് […]

