വാ​സ്കോഡ ​ഗാ​മ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി​; മരണം 3

ല​ക്നോ: യു​പി​യി​ല്‍  ഗോ​വ​യി​ല്‍​നി​ന്നു പാ​റ്റ്​ന​യി​ലേ​ക്കു പോ​യ വാ​സ്കോഡ ​ഗാ​മ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. എ​ട്ടു യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇവരെ  സമീപത്തെ  ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇന്ന്‍ പു​ല​ര്‍​ച്ചെ നാ​ലി​ന് യു​പി​യി​ലെ ബാം​ദ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ന്‍റെ 13 കോച്ചുകളാണ് പാ​ളം തെ​റ്റിയത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പാ​റ്റ്ന-​ഗോ​വ പാ​ത​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ഉ​ത്ത​ര്‍​പ്ര​ദ​ശി​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നാ​ല് വ​ലി​യ ട്രെ​യി​ന്‍ അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി 22 ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെയ്തു. തുടര്‍ച്ചയായ ട്രെ​യി​ന്‍ അ​പ​ക​ട​ങ്ങ​ളെ തു​ട​ര്‍​ന്ന് റെ​യി​ല്‍​വെ മ​ന്ത്രി​യെ മാ​റ്റി​യി​രു​ന്നു. സു​രേ​ഷ് പ്ര​ഭു​വി​നെ മാ​റ്റി പി​യൂ​ഷ് ഗോ​യ​ലി​നാ​ണ് ചു​മ​ത​ല ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ മ​ന്ത്രി​ മാ​റി​യി​ട്ടും പാ​ള​ത്തി​ലെ അ​പ​ക​ട​ങ്ങ​ള്‍​ക്ക് കുറവി​ല്ലെ​ന്നാ​ണ്  ഇത്തരം അപകടങ്ങള്‍  സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത്.

prp

Related posts

Leave a Reply

*