ലക്നോ: യുപിയില്‍ ഗോവയില്‍നിന്നു പാറ്റ്നയിലേക്കു പോയ വാസ്കോഡ ഗാമ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. എട്ടു യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് യുപിയിലെ ബാംദ ജില്ലയിലായിരുന്നു സംഭവം. ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് പാറ്റ്ന-ഗോവ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഉത്തര്‍പ്രദശില്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ നാല് വലിയ ട്രെയിന്‍ അപകടങ്ങളാണ് സംഭവിച്ചത്. നാല് അപകടങ്ങളിലായി 22 ജീവന് നഷ്ടമാകുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും […]

