പെണ്‍മക്കളെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്നു; പിതാവ് അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: പെണ്‍മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തിയ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് അരുംകൊല നടന്നത്. നാലിനും പത്ത് വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളാണ് കൊല ചെയ്യപ്പെട്ടത്. ദീപാവലി ദിവസം ഭാര്യ മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയതാണ് ഇയാളെ പ്രകോപിതനാക്കിയത്. സംഭവം ദിവസം മദ്യപിച്ച്‌ വീട്ടിലെത്തിയ പിതാവ് മക്കളുടെ തലയില്‍ ചുറ്റിക കൊണ്ട് അടിച്ചു. തുടര്‍ന്ന് പാചകവാതക സിലിണ്ടര്‍ തുറന്നിട്ട് തീകൊളുത്തി. തീ പടരുന്നത് കണ്ട് ഓടിക്കുടിയ സമീപവാസികള്‍ ഓടിക്കൂടിയെങ്കിലും രണ്ടുകുട്ടികള്‍ […]

വിചിത്ര അപേക്ഷയുമായി വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ്

ഉത്തര്‍പ്രദേശ്: ഒന്നും പഠിക്കാതെ പരീക്ഷയില്‍ ഉത്തരക്കടലാസില്‍ അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു പേടിയും മടിയും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ജയിപ്പിക്കാന്‍ 50, 100, 500 രൂപ നോട്ടുകള്‍ കൈക്കൂലിയായി ഉത്തരക്കടലാസില്‍ ഒട്ടിച്ചിരുന്നു. ഇതിനുപിന്നാലെ ഉത്തര്‍പ്രദേശില്‍തന്നെ ഒരു വിചിത്ര അപേക്ഷ ഉത്തരക്കടലാസില്‍ കുറിച്ചിരിക്കുകയാണ് ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥി. ഉത്തരക്കടലാസില്‍ വൃത്തിയുള്ള കൈയക്ഷരത്തില്‍ വലുതായി ഐ ലവ് മൈ പൂജ എന്നെഴുതിയതിനു ഇടതുഭാഗത്തായി ലവ് ചിഹ്നവും ഒരു അമ്പും  അതിനു മുകളിലൂടെ വരച്ചിട്ടുണ്ട്. […]

അഹിവിത ബന്ധം ആരോപിച്ച്‌ മൂത്രം കുടിപ്പിച്ചു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സഹാറന്‍പുര്‍: യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ബലം പ്രയോഗിച്ച്‌ മൂത്രം കുടിപ്പിക്കാന്‍ ശ്രമിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പുരിലെ ഇന്ദിര കോളനിയിലാണ് ഗ്രാമപഞ്ചായത്ത് ഇത്തരത്തിലൊരു പ്രാകൃത ശിക്ഷ യുവാവിന് വിധിച്ചത്. യുവാവിനെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം തനിക്ക് യുവതിയെയോ യുവതിക്ക് തന്നെയോ അറിയില്ലെന്നും അവരുമായി അവിഹിത ബന്ധമില്ലെന്നും യുവാവ് മാധ്യമങ്ങളോട് പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്. സംഭവത്തില്‍ പൊലീസ് നടപടി സ്വീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി സഹാറന്‍പുര്‍ എസ്.പി ബബ് ലു കുമാര്‍ […]

പെണ്‍കുട്ടികള്‍ വഴിയിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ടു നടന്നാല്‍ 21,000 രൂപ പിഴ ഈടാക്കുമെന്ന്

ദില്ലി: പെണ്‍കുട്ടികള്‍ ഇനിമുതല്‍ വഴിയില്‍ വെച്ച്‌ ഫോണില്‍ സംസാരിച്ചാല്‍ 21,000 രൂപ പിഴ ഈടാക്കുമെന്ന് പുതിയ നിയമവുമായി യുപി. പെണ്‍കുട്ടികള്‍ വഴിയിലൂടെ ഫോണില്‍ സംസാരിച്ചുകൊണ്ടു നടക്കുന്നത് മറ്റാരെങ്കിലും കണ്ടാലാണ് 21,000 രൂപ പിഴയായി നല്കേണ്ടി വരിക. ഉത്തര്‍പ്രദേശിലെ മധുരയില്‍ മദോര ഗ്രാമപഞ്ചായത്താണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ഇങ്ങനെയൊരു നിയമം ഏര്‍പ്പെടുത്തിയത്. മധുരയില്‍ നിന്ന് മുപ്പത് കിലോമീറ്റര്‍ ദൂരെയുള്ള മുസ്ലിം ഗ്രാമമാണ് മദോര. പെണ്‍കുട്ടികള്‍ പരസ്യമായി ഫോണില്‍ സംസാരിക്കുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ ഒളിച്ചോടുന്നത് തടയാനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ […]

യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; ആളപായമില്ല

ലക്നോ: യുപിയിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപിടിത്തം. ലക്നോവിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്കോപ് ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും അവരുടെ ഒപ്പമുണ്ടായിരുന്നലരും ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് വിവരം. 20 ലേറെ രോഗികള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു.  മൂന്ന് മണിക്കൂറിലേറെ കഴിഞ്ഞാണ് തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കിയത്. അതേസമയം ആര്‍ക്കും പൊള്ളലേറ്റതായി വിവരമില്ല. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷമാണ് തീയണക്കാനായത്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. […]

വാ​സ്കോഡ ​ഗാ​മ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി​; മരണം 3

ല​ക്നോ: യു​പി​യി​ല്‍  ഗോ​വ​യി​ല്‍​നി​ന്നു പാ​റ്റ്​ന​യി​ലേ​ക്കു പോ​യ വാ​സ്കോഡ ​ഗാ​മ എ​ക്സ്പ്ര​സ് പാ​ളം തെ​റ്റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. എ​ട്ടു യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇവരെ  സമീപത്തെ  ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇന്ന്‍ പു​ല​ര്‍​ച്ചെ നാ​ലി​ന് യു​പി​യി​ലെ ബാം​ദ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ന്‍റെ 13 കോച്ചുകളാണ് പാ​ളം തെ​റ്റിയത്. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പാ​റ്റ്ന-​ഗോ​വ പാ​ത​യി​ല്‍ ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഉ​ത്ത​ര്‍​പ്ര​ദ​ശി​ല്‍ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ നാ​ല് വ​ലി​യ ട്രെ​യി​ന്‍ അ​പ​ക​ട​ങ്ങ​ളാ​ണ് സം​ഭ​വി​ച്ച​ത്. നാ​ല് അ​പ​ക​ട​ങ്ങ​ളി​ലാ​യി 22 ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യും നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും […]

ഇനി പരീക്ഷയെഴുതാനും ആധാര്‍ നിര്‍ബന്ധം!

ഉത്തര്‍പ്രദേശ്:  സ്കൂളുകളില്‍ ബോര്‍ഡ് പരീക്ഷയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 2018 മുതല്‍ ഈ നിര്‍ദ്ദേശം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. പത്താം ക്ലാസിലേയും പ്ലസ്ടുവിന്‍റെയും പരീക്ഷ എഴുതാന്‍ ഹാള്‍ടിക്കറ്റിനൊപ്പം ആധാര്‍ കാര്‍ഡും നിര്‍ബന്ധമാണ്. കൂടാതെ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുമ്പോഴും ആധാര്‍ നിര്‍ബന്ധമാണ്. ഇതുമൂലം പരീക്ഷ എഴുതാന്‍ എത്തുന്ന വ്യാജ അപേക്ഷകരെ നിയന്ത്രിക്കാന്‍ കഴിയും എന്നാണ് സര്‍ക്കാരിന്‍റെ വാദം. ഇത് സംബന്ധിച്ച ഉത്തരവ് ഉത്തര്‍പ്രദേശിലെ എല്ലാ ജില്ല ഭരണകൂടങ്ങള്‍ക്കും അയച്ചതായി റിപ്പോര്‍ട്ടുണ്ട്.

വീട്ടമ്മയെ കൊലപ്പെടുത്തി ബലാല്‍സംഗത്തിനിരയാക്കി;2 യുവാക്കള്‍ അറസ്റ്റില്‍

ബറേലി: വീട്ടമ്മയെ ആക്രമിച്ച്‌ കൊന്ന ശേഷം മൃതദേഹം  ബലാത്സംഗത്തിന് ഇരയാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.  ബറേലിയിലെ ശരണ്യ ഗ്രാമത്തിലെ  റിങ്കു (20), സര്‍ജു (19) എന്നിവരാണ് പിടിയിലായത് . ഒക്ടോബര്‍ 2നാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവംനടന്നത്.  യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു പീഡന വിവരവും കൊലപാതകവും അറിയുന്നത്.  നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. മാനഭംഗശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്നു വടി കൊണ്ടടിച്ച്‌ അവശയാക്കി. അപ്പോള്‍ തന്നെ മരണം സംഭവിച്ച യുവതി ബോധം കെട്ടതാണെന്ന് […]