വിചിത്ര അപേക്ഷയുമായി വിദ്യാര്‍ത്ഥിയുടെ ഉത്തരക്കടലാസ്

ഉത്തര്‍പ്രദേശ്: ഒന്നും പഠിക്കാതെ പരീക്ഷയില്‍ ഉത്തരക്കടലാസില്‍ അപേക്ഷിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് യാതൊരു പേടിയും മടിയും ഇല്ലെന്നതാണ് യാഥാര്‍ഥ്യം. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഉത്തര്‍പ്രദേശിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ പരീക്ഷയില്‍ ജയിപ്പിക്കാന്‍ 50, 100, 500 രൂപ നോട്ടുകള്‍ കൈക്കൂലിയായി ഉത്തരക്കടലാസില്‍ ഒട്ടിച്ചിരുന്നു.

ഇതിനുപിന്നാലെ ഉത്തര്‍പ്രദേശില്‍തന്നെ ഒരു വിചിത്ര അപേക്ഷ ഉത്തരക്കടലാസില്‍ കുറിച്ചിരിക്കുകയാണ് ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥി. ഉത്തരക്കടലാസില്‍ വൃത്തിയുള്ള കൈയക്ഷരത്തില്‍ വലുതായി ഐ ലവ് മൈ പൂജ എന്നെഴുതിയതിനു ഇടതുഭാഗത്തായി ലവ് ചിഹ്നവും ഒരു അമ്പും  അതിനു മുകളിലൂടെ വരച്ചിട്ടുണ്ട്.

ശേഷം ഇങ്ങനെയൊരു അപേക്ഷയും കുറിച്ചിരിക്കുന്നു: ‘സര്‍ ഹൈസ്‌ക്കൂള്‍ വരെ ഞാന്‍ നന്നായി പഠിച്ചിരുന്നു. എന്നാല്‍ എന്‍റെ പ്രണയംമൂലം എനിക്ക് പഠിക്കാന്‍ കഴിഞ്ഞില്ല’. ‘എനിക്കമ്മയില്ല പരീക്ഷയില്‍ പാസ്സായില്ലെങ്കില്‍ അച്ഛനെന്നെ കൊല്ലും’ എന്നാണ് മാര്‍ക്ക് കിട്ടാന്‍ മറ്റൊരു വിദ്യാര്‍ത്ഥി കുറിച്ചത്. അച്ഛന്‍ മരിച്ചതുക്കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നത് താനാണെന്നും അതിനാല്‍ പാസ്സാക്കണമെന്നുമാണ് മറ്റൊരു വിദ്യാര്‍ഥി കുറിച്ചത്.

prp

Related posts

Leave a Reply

*