ബറേലി: വീട്ടമ്മയെ ആക്രമിച്ച് കൊന്ന ശേഷം മൃതദേഹം ബലാത്സംഗത്തിന് ഇരയാക്കിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ബറേലിയിലെ ശരണ്യ ഗ്രാമത്തിലെ റിങ്കു (20), സര്‍ജു (19) എന്നിവരാണ് പിടിയിലായത് .
ഒക്ടോബര്‍ 2നാണ് മന:സാക്ഷിയെ ഞെട്ടിക്കുന്ന സംഭവംനടന്നത്. യുവതിയെ കാണാനില്ലെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു പീഡന വിവരവും കൊലപാതകവും അറിയുന്നത്. നാലു മക്കളുടെ അമ്മയായ യുവതിക്കു നേരെയായിരുന്നു യുവാക്കളുടെ ആക്രമണം. മാനഭംഗശ്രമം തടുത്ത വീട്ടമ്മയെ രണ്ടു പ്രതികളും ചേര്‍ന്നു വടി കൊണ്ടടിച്ച് അവശയാക്കി. അപ്പോള്‍ തന്നെ മരണം സംഭവിച്ച യുവതി ബോധം കെട്ടതാണെന്ന് കരുതിയാണ് ഇരുവരും സമീപത്തെ പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയത് .
തുടര്‍ന്ന്‍ ഇരുവരും മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും മൃതദേഹം പാടത്തുപേക്ഷിച്ചു രക്ഷപ്പെടുകയുമായിരുന്നു. യുവാക്കള്‍ മോഷ്ടിച്ചു കൊണ്ടുപോയ യുവതിയുടെ മൊബൈല്‍ ഫോണാണ് ഇരുവരേയും കുരുക്കിയത്.

