ട്രെയിന്‍ സര്‍വീസിനു വീണ്ടും നിയന്ത്രണം

കണ്ണൂര്‍:  റെയില്‍വേ ട്രാക്കിന്‍റെ  നവീകരണത്തെത്തുടര്‍ന്ന്  കണ്ണൂരിനും കോഴിക്കോടിനുമിടയില്‍ ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 31 വരെ ട്രെയിന്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. എന്നാല്‍, 16, 23, 30 തീയതികളില്‍ ട്രെയിന്‍ നിയന്ത്രണമുണ്ടാകില്ല.

കോഴിക്കോട് കണ്ണൂര്‍ പാസഞ്ചര്‍ സര്‍വിസ് (56657) പൂര്‍ണമായും മൂന്നു ട്രെയിനുകളുടെ സര്‍വിസുകള്‍ ഭാഗികമായും റദ്ദ് ചെയ്തു. മംഗളൂരു കോഴിക്കോട് പാസഞ്ചര്‍ (56654) കണ്ണൂരില്‍ സര്‍വിസ് അവസാനിപ്പിക്കും. മംഗളൂരു-കോയമ്പത്തൂര്‍ പാസഞ്ചര്‍ (56324) കണ്ണൂരിലും കോയമ്പത്തൂര്‍- മംഗളൂരു പാസഞ്ചര്‍ (56323) ഷൊര്‍ണൂരിലും സര്‍വിസ് അവസാനിപ്പിക്കും.

നാഗര്‍കോവിലില്‍നിന്ന് മംഗളൂരുവരെയുള്ള ഏറനാട് എക്സ്പ്രസ് രണ്ടു മണിക്കൂറോളം വൈകിയോടും. രണ്ടു മാസത്തിനിടെ മൂന്നാം തവണയാണ് ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ക്കായി ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തുന്നത്.

 

prp

Related posts

Leave a Reply

*