കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക് പരിക്ക്

 

ഹരിപ്പാട്: അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട കൊല്ലം-എറണാകുളം മെമു പാസഞ്ചര്‍ ഹരിപ്പാട് സ്റ്റേഷന് സമീപം പാളം തെറ്റി ഒരാള്‍ക്ക് പരിക്കേറ്റു.   പുറത്തേക്ക് തെറിച്ചു വീണ ഗാര്‍ഡ് രഞ്ചനാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്.

സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 50 മീറ്ററിനിടെയായിരുന്നു സംഭവം. ഏറ്റവും പുറകിലെ ബോഗി പാളത്തില്‍ നിന്നും തെന്നി മാറുകയായിരുന്നു. ട്രെയിനിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അടുത്ത ട്രെയിനില്‍ ഇവരെ എറണാകുളത്തെത്തിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

 

ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കിലെ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

prp

Related posts

Leave a Reply

*