കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്

ഹരിപ്പാട്: ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്ത് യാത്രയിലും മറ്റും ദാഹമകറ്റാന്‍ നാം ഉപയോഗിക്കുന്ന കുപ്പിവെള്ളം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയെന്ന് പഠനറിപ്പോര്‍ട്ട്. ശുദ്ധമെന്ന് കരുതി ഭീമമായ തുകക്ക് വാങ്ങുന്ന കുപ്പിവെള്ളമാണ് അത്ര ശുദ്ധമല്ലെന്ന് പുതിയ പഠനം തെളിയ്ക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പിന്‍റെ പരിശോധനയില്‍ കോളിഫോം ബാക്ടീരിയ അടങ്ങിയ കുപ്പിവെള്ളം കണ്ടെത്തിയിരുന്നു. രാജ്യത്ത് വില്‍ക്കുന്ന പത്ത് കുപ്പിവെള്ളത്തില്‍ മൂന്നെണ്ണവും മലിനജലം അടങ്ങിയതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണമാണ് ഞെട്ടിക്കുന്ന ഫലത്തിലെത്തിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയുമായി […]

ഒതളങ്ങ ചേര്‍ത്ത പാല്‍ അമ്മയ്ക്കു നല്‍കി മകനും കഴിച്ചു; അമ്മ മരിച്ചു, മകന്‍റെ നില ഗുരുതരം

ഹരിപ്പാട്: വിഷക്കായ കലര്‍ത്തി നല്‍കിയ പാല്‍ കുടിച്ച് വയോധിക മരിച്ചു. വെട്ടുവേനി ഉദയമംഗലം മേത്തറയില്‍ പാറുക്കുട്ടിയമ്മ(96) ആണ് മരിച്ചത്. ഇവരുടെ ഏകമകന്‍ വേലായുധനാണ് വിഷം ചേര്‍ത്ത പാല്‍ പാറുകുട്ടിയ്ക്ക് കൊടുത്തത്. അതിനു ശേഷം ഇതേ വിഷം വേലായുധനും കഴിച്ചിരുന്നു. വേലായുധനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമാണ്. ഇന്നലെ രാവിലെ 11ന് ആണ് സംഭവം. വേലായുധനും ഭാര്യ രമയും രണ്ട് പെണ്‍മക്കളും കിടപ്പ് രോഗിയായ പാറുക്കുട്ടിയമ്മയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. രമ തൊഴിലുറപ്പ് ജോലിക്കു […]

ബൈക്ക് ലോറിയിലിടിച്ച്‌ കത്തി; വിദ്യാര്‍ത്ഥി മരിച്ചു

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് സമീപം ദേശീയ പാതയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച്‌ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. കോയമ്പത്തൂരില്‍ എഞ്ചിനീയറിങ്ങിന് പഠിക്കുന്ന കിരണ്‍ ആണ് ഇന്ന് രാവിലെ മരിച്ചത്. ബൈക്കില്‍ ഒപ്പം യാത്ര ചെയ്തിരുന്ന സഹപാഠിയെ ഗുരുതരാവസ്ഥയില്‍ ആശുപ്രതിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.  ഇവര്‍ സഞ്ചരിച്ച ബൈക്ക് മിനിലോറിയുമായി കൂട്ടിയിടിച്ച്‌ കത്തുകയായിരുന്നു. പൊള്ളലേറ്റാണ് കിരണ്‍ മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബൈക്കും ലോറിയും അമിത വേഗതയില്‍ ആയിരുന്നെന്ന് […]

കൊല്ലം-എറണാകുളം മെമു ട്രെയിന്‍ പാളം തെറ്റി ഒരാള്‍ക്ക് പരിക്ക്

  ഹരിപ്പാട്: അറ്റകുറ്റപ്പണി നടക്കുന്ന പാളത്തിലൂടെ കടത്തിവിട്ട കൊല്ലം-എറണാകുളം മെമു പാസഞ്ചര്‍ ഹരിപ്പാട് സ്റ്റേഷന് സമീപം പാളം തെറ്റി ഒരാള്‍ക്ക് പരിക്കേറ്റു.   പുറത്തേക്ക് തെറിച്ചു വീണ ഗാര്‍ഡ് രഞ്ചനാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട് 50 മീറ്ററിനിടെയായിരുന്നു സംഭവം. ഏറ്റവും പുറകിലെ ബോഗി പാളത്തില്‍ നിന്നും തെന്നി മാറുകയായിരുന്നു. ട്രെയിനിലെ യാത്രക്കാര്‍ സുരക്ഷിതരാണെന്നും അടുത്ത ട്രെയിനില്‍ ഇവരെ എറണാകുളത്തെത്തിക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.   ട്രെയിന്‍ കടന്നു പോകുമ്പോള്‍ ട്രാക്കിലെ ക്ലാമ്പ് ഊരിയിട്ട നിലയിലായിരുന്നു. ഇതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് […]