റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം; രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച്‌ മരിച്ചു

കൊച്ചി : റെയില്‍വേ ട്രാക്കില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച്‌ മരിച്ചു. കാഞ്ഞിരമറ്റം വിടാങ്ങ തൃക്കേപ്പുറത്തുമലയില്‍ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകന്‍ അക്ഷയ് സന്തോഷ് (15), പെരുമ്പിള്ളി പാടത്തുകാവ് പാറളത്ത് പരേതനായ ബാബുവിന്‍റെയും മായയുടെയും മകന്‍ നിധിന്‍ ബാബു (15) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മുളന്തുരുത്തി പാത്തിക്കല്‍ പള്ളിക്കുസമീപമാണ് അപകടം നടന്നത്. കാഞ്ഞിരമറ്റം സെന്‍റ്  ഇഗ്നേഷ്യസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് അക്ഷയും നിതിനും.  കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് പ്രമാണിച്ച്‌ സ്കൂളിന് അവധി ആയതിനാല്‍ ഇരുവരും പള്ളിയില്‍പ്പോയശേഷം നിതിന്‍റെ വീട്ടിലെത്തി മടങ്ങുകയായിരുന്നു.

ഇരുവരും ചേര്‍ന്ന് ട്രാക്കില്‍നിന്ന് സെല്‍ഫിയെടുക്കുമ്പോള്‍ ട്രെയിന്‍ വരുന്നതുകണ്ട് സമീപത്തെ ട്രാക്കിലേക്ക് മാറിയെങ്കിലും ആ ട്രാക്കില്‍ക്കൂടി എത്തിയ മെമു ഇടിക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

prp

Related posts

Leave a Reply

*