റെയില്‍വേ ട്രാക്കില്‍ സെല്‍ഫിയെടുക്കാന്‍ ശ്രമം; രണ്ട് വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച്‌ മരിച്ചു

കൊച്ചി : റെയില്‍വേ ട്രാക്കില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച്‌ മരിച്ചു. കാഞ്ഞിരമറ്റം വിടാങ്ങ തൃക്കേപ്പുറത്തുമലയില്‍ സന്തോഷിന്‍റെയും ബിന്ദുവിന്‍റെയും മകന്‍ അക്ഷയ് സന്തോഷ് (15), പെരുമ്പിള്ളി പാടത്തുകാവ് പാറളത്ത് പരേതനായ ബാബുവിന്‍റെയും മായയുടെയും മകന്‍ നിധിന്‍ ബാബു (15) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ മുളന്തുരുത്തി പാത്തിക്കല്‍ പള്ളിക്കുസമീപമാണ് അപകടം നടന്നത്. കാഞ്ഞിരമറ്റം സെന്‍റ്  ഇഗ്നേഷ്യസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥികളാണ് അക്ഷയും നിതിനും.  കാഞ്ഞിരമറ്റം പള്ളിയിലെ കൊടികുത്ത് ചന്ദനക്കുടം ഉറൂസ് പ്രമാണിച്ച്‌ സ്കൂളിന് അവധി […]

സെല്‍ഫി എടുക്കുന്നതിനിടെ വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു

ഭുവനേശ്വവര്‍: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഭീംകുണ്ട് വെള്ളച്ചാട്ടത്തിന് സമീപം മയൂര്‍ബഞ്ജില്‍ വച്ചായിരുന്നു സംഭവം നടന്നത്. കട്ടക്ക് സ്വദേശിയായ രോഹന്‍ മിശ്രയാണ് മരിച്ചത്.   കൂട്ടുക്കാര്‍ക്കൊപ്പം ഭീംകുണ്ടിലെത്തിയ രോഹന്‍ സെല്‍ഫി എടുക്കുന്നതിനിടെ കാല്‍തെറ്റി വെള്ളച്ചാട്ടത്തില്‍നിന്ന് പുഴയിലേക്ക് വീഴുകയായിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ദേശീയ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടു . വെള്ളച്ചാട്ടത്തില്‍നിന്നും പുഴയിലേക്ക് വീഴുമ്പോള്‍ പാറക്കെട്ടുകളില്‍ പിടിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുന്ന യുവാവിനെ ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കാലിഫോര്‍ണിയയില്‍ സെല്‍ഫിയെടുക്കവേ കൊക്കയില്‍ വീണ് മലയാളി ദമ്പതികള്‍ മരിച്ചു

ത​ല​ശേ​രി: കാ​ലി​ഫോ​ര്‍​ണി​യ​യി​ല്‍ ട്ര​ക്കിംഗിനിടെ സെ​ല്‍​ഫി​യെ​ടു​ക്കുമ്പോ​ള്‍ മലയാളി ദമ്പ​തി​ക​ള്‍ കൊ​ക്ക​യി​ല്‍ വീ​ണു മ​രി​ച്ചു. ക​തി​രൂ​ര്‍ ശ്രേ​യ​സ് ആശുപത്രി ഉ​ട​മ ഡോ. ​എം.​വി.വി​ശ്വ​നാ​ഥ​ന്‍-​ഡോ.സു​ഹാ​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ബാ​വു​ക്കം വീ​ട്ടി​ല്‍ വി​ഷ്ണു (29) ഭാ​ര്യ മീ​നാ​ക്ഷി (29) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം​ യൂ​ണി​യ​ന്‍ ക്ല​ബി​നു സ​മീ​പ​ത്തെ രാ​മ  ​മൂര്‍​ത്തി-​ചി​ത്ര ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മീ​നാ​ക്ഷി. ചൊവ്വാഴ്ചയാണ് ദുരന്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.30-നാണ് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും ദുരന്തവാര്‍ത്ത ബന്ധുക്കള്‍ അറിഞ്ഞത്. ചെ​ങ്ങ​ന്നൂ​രി​ലെ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ഇരുവരും പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ്. ഇ​രു​വ​രും […]

സെല്‍ഫി എടുക്കുന്നതിനിടെ 900 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു

മുംബൈ: മലമുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി താഴെവീണ് മരിച്ചു. 35 കാരിയായ ന്യൂഡല്‍ഹി സ്വദേശിനിയായ സരിത ചൗഹാന്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 900 അടി താഴ്ചയിലുള്ള താഴ്‌വരയിലേക്കാണ് യുവതി പതിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈ അടുത്തുള്ള മതെരാന്‍ മലനിരകളില്‍ എത്തിയതായിരുന്നു ദമ്പതിമാര്‍. മതെരാനിലുള്ള ലൂയിസ പോയിന്റില്‍ വച്ച്‌ സെല്‍ഫിയെടുക്കുന്നതിനിടെ അവിടുത്തെ ശക്തമായ കാറ്റില്‍ ബാലന്‍സ് തെറ്റിയ ഇവര്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് രാം മോഹന്‍ ചൗഹാന്‍ മൊഴി […]

സെല്‍ഫി ഭ്രമം മൂത്ത യുവാവിന് സംഭവിച്ചത്- VIDEO

ഹൈദരാബാദ്: സെല്‍ഫി ഭ്രമം മൂത്ത് ഓടുന്ന തീവണ്ടിക്കൊപ്പം വീഡിയോയെടുക്കാന്‍ ശ്രമിച്ച യുവാവിന് ഗുരുതരപരിക്ക്. ശിവ എന്ന യുവാവാണ് തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. തിങ്കളാഴ്ച്ചയാണ് അപകടമുണ്ടായത്. തീവണ്ടി സ്റ്റേഷനിലേക്കെത്തിയപ്പോള്‍ വലതുകയ്യില്‍ ഫോണ്‍ പിടിച്ച് സെല്‍ഫി വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയായിരുന്നു ശിവ. മാറിനില്‍ക്കാന്‍ ആരോ ഉപദേശിക്കുന്ന ശബ്ദം വീഡിയോയിലുണ്ട്. എന്നാല്‍, ശിവ അത് അനുസരിച്ചില്ല. വേഗത്തിലെത്തിയ തീവണ്ടി തട്ടി ശിവ തെറിച്ചുപോവുകയായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ശിവ പകര്‍ത്താന്‍ ശ്രമിച്ച വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. […]

സെല്‍ഫി എടുക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണ് 2 യുവാക്കള്‍ മരിച്ചു

അലഹബാദ്: ഉത്തര്‍പ്രദേശില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാക്കള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചു. ഷാസിത് സിംഗ്,റിഷാബ് ശര്‍മ്മ എന്നി യുവാക്കളാണ് മരിച്ചത്. സൈനിക് വിഹാര്‍ മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇരുവര്‍ക്കും ഏകദേശം 20 വയസിനോടടുത്ത് പ്രായമുണ്ടെന്നും, യുവാക്കളെ ആശുപത്രിയില്‍ എത്തിയ്ക്കുന്നതിന് മുന്‍പ് മരണപ്പെട്ടുവെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പങ്കജ് കുമാര്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം ഒഡീഷയില്‍ ഒരു പെണ്‍കുട്ടി സെല്‍ഫി എടുക്കുന്നതിനിടെ സ്റ്റീല്‍ പ്ലാന്‍റില്‍ വീണ് മരിച്ചിരുന്നു.

സെല്‍ഫി എടുക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി പാറമടയില്‍ വീണു മരിച്ചു

ബംഗളൂരു: സെല്‍ഫി ദുരന്തങ്ങള്‍ പതിവുകാഴ്ചയായി മാറുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇന്ത്യയില്‍ നടന്ന  അപകടങ്ങളുടെ തുടര്‍ച്ചയായി വീണ്ടും ഒരു മരണം കൂടി. മലയാളി വിദ്യാര്‍ഥി പാറമടയില്‍ വീണ് മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശിയും കോത്തന്നൂരിലെ ക്രിസ്തുജയന്തി കോളജ് രണ്ടാംവര്‍ഷ ബി ബി എ വിദ്യാര്‍ഥിയുമായ അഖില്‍നാഥ് (19) ആണ് മരിച്ചത്. ബംഗളൂരു ഷെട്ടിഹള്ളിയില്‍ താമസിക്കുന്ന അനില്‍കുമാറിന്‍റെയും ബിന്ദുലേഖയുടെയും മകനാണ് . വ്യാഴാഴ്ച 11 മണിയോടെയായിരുന്നു  സംഭവം. മൂന്ന് സുഹൃത്തുക്കളുമായി ഹെന്നൂരിലേക്ക് വിനോദയാത്രയ്ക്കുപോയതായിരുന്നു അഖില്‍നാഥ്.  സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി പാറമടയിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാരുടെ  നിലവിളികേട്ട് നാട്ടുകാര്‍ […]