സെല്‍ഫി എടുക്കുന്നതിനിടെ 900 അടി താഴ്ചയിലേക്ക് വീണ് യുവതി മരിച്ചു

മുംബൈ: മലമുകളില്‍ നിന്നും സെല്‍ഫി എടുക്കുന്നതിനിടെ ബാലന്‍സ് നഷ്ടപെട്ട് യുവതി താഴെവീണ് മരിച്ചു. 35 കാരിയായ ന്യൂഡല്‍ഹി സ്വദേശിനിയായ സരിത ചൗഹാന്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. 900 അടി താഴ്ചയിലുള്ള താഴ്‌വരയിലേക്കാണ് യുവതി പതിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മുംബൈ അടുത്തുള്ള മതെരാന്‍ മലനിരകളില്‍ എത്തിയതായിരുന്നു ദമ്പതിമാര്‍. മതെരാനിലുള്ള ലൂയിസ പോയിന്റില്‍ വച്ച്‌ സെല്‍ഫിയെടുക്കുന്നതിനിടെ അവിടുത്തെ ശക്തമായ കാറ്റില്‍ ബാലന്‍സ് തെറ്റിയ ഇവര്‍ താഴേക്ക് പതിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് രാം മോഹന്‍ ചൗഹാന്‍ മൊഴി നല്‍കി. സംഭവസമയത്ത്കുട്ടികളും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ രാവിലെ മുതല്‍ പോലീസ് ആദിവാസി സംഘത്തിന്‍റെയും പര്‍വതാരോഹകരുടേയും സഹായത്തോടെ തിരച്ചില്‍ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. മുംബൈയില്‍ നിന്നും 90 കിലോമീറ്റര്‍ മാത്രം അകലെയുള്ള വിനോദസഞ്ചാര കേന്ദ്രമാണ് മതെരാന്‍ മലനിരകള്‍.

prp

Related posts

Leave a Reply

*