സെല്‍ഫി എടുക്കുന്നതിനിടെ വാട്ടര്‍ ടാങ്കില്‍ വീണ് 2 യുവാക്കള്‍ മരിച്ചു

അലഹബാദ്: ഉത്തര്‍പ്രദേശില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവാക്കള്‍ വാട്ടര്‍ ടാങ്കില്‍ വീണ് മരിച്ചു. ഷാസിത് സിംഗ്,റിഷാബ് ശര്‍മ്മ എന്നി യുവാക്കളാണ് മരിച്ചത്.

സൈനിക് വിഹാര്‍ മേഖലയില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇരുവര്‍ക്കും ഏകദേശം 20 വയസിനോടടുത്ത് പ്രായമുണ്ടെന്നും, യുവാക്കളെ ആശുപത്രിയില്‍ എത്തിയ്ക്കുന്നതിന് മുന്‍പ് മരണപ്പെട്ടുവെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പങ്കജ് കുമാര്‍ വ്യക്തമാക്കി.

കഴിഞ്ഞ മാസം ഒഡീഷയില്‍ ഒരു പെണ്‍കുട്ടി സെല്‍ഫി എടുക്കുന്നതിനിടെ സ്റ്റീല്‍ പ്ലാന്‍റില്‍ വീണ് മരിച്ചിരുന്നു.

prp

Related posts

Leave a Reply

*