സെല്‍ഫി എടുക്കുന്നതിനിടെ മലയാളി വിദ്യാര്‍ത്ഥി പാറമടയില്‍ വീണു മരിച്ചു

ബംഗളൂരു: സെല്‍ഫി ദുരന്തങ്ങള്‍ പതിവുകാഴ്ചയായി മാറുകയാണ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇന്ത്യയില്‍ നടന്ന  അപകടങ്ങളുടെ തുടര്‍ച്ചയായി വീണ്ടും ഒരു മരണം കൂടി.

മലയാളി വിദ്യാര്‍ഥി പാറമടയില്‍ വീണ് മരിച്ചു. തിരുവനന്തപുരം പേയാട് സ്വദേശിയും കോത്തന്നൂരിലെ ക്രിസ്തുജയന്തി കോളജ് രണ്ടാംവര്‍ഷ ബി ബി എ വിദ്യാര്‍ഥിയുമായ അഖില്‍നാഥ് (19) ആണ് മരിച്ചത്. ബംഗളൂരു ഷെട്ടിഹള്ളിയില്‍ താമസിക്കുന്ന അനില്‍കുമാറിന്‍റെയും ബിന്ദുലേഖയുടെയും മകനാണ് .
വ്യാഴാഴ്ച 11 മണിയോടെയായിരുന്നു  സംഭവം. മൂന്ന് സുഹൃത്തുക്കളുമായി ഹെന്നൂരിലേക്ക് വിനോദയാത്രയ്ക്കുപോയതായിരുന്നു അഖില്‍നാഥ്.  സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍വഴുതി പാറമടയിലേക്ക് വീഴുകയായിരുന്നു. കൂട്ടുകാരുടെ  നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

prp

Related posts

Leave a Reply

*