സ്‌കൂള്‍ ബസ്സില്‍ ട്രെയിനിടിച്ച്‌ 13 കുട്ടികള്‍ മരിച്ചു

ഉത്തര്‍പ്രദേശ്:  ഉത്തര്‍പ്രദേശിലെ ആളില്ലാ ലെവല്‍ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച്‌ 13 വിദ്യാര്‍ത്ഥികള്‍ മരിച്ചു.  ഡിവൈന്‍ പബ്ലിക് സ്കൂളിലെ കുട്ടികളാണ് മരിച്ചത്. എട്ടു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഗോരഖ്പൂരില്‍ നിന്നും 50കിലോമീറ്റര്‍ അകലെ കുശിനഗറിലാണ് അപകടമുണ്ടായത്. ബസിന്‍റെ ഡ്രൈവറും സംഭവസ്ഥലത്ത് മരിച്ചു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരിച്ച കുട്ടികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഗോരഖ്പൂര്‍ പൊലീസ് കമ്മീഷണറോട് അപകടത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

prp

Related posts

Leave a Reply

*