ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു

ജോഹനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഐ.എസ് ബന്ധമുള്ള ഇന്ത്യന്‍ വംശജയെയും ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ഫാത്തിമ പട്ടേല്‍,സഫീദിന്‍ അസ്ലം ദല്‍ വെക്ചിയോ എന്നിവരാണ് അറസ്റ്റിലായത്. ബ്രിട്ടീഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസിലാണ് ഇവര്‍ അറസ്റ്റിലായത്.  ആളൊഴിഞ്ഞ പ്രദേശത്ത്​ ഐ. എസ്​ പതാകകളുമായി ടെന്‍റില്‍ താമസിക്കുന്നതിനിടെ​ ഇവര്‍ പൊലീസ് പിടിയിലാവുകയായിരുന്നു.​ സൗത്ത് ആഫ്രിക്കന്‍ സ്പെഷ്യല്‍ പൊലീസാണ് ഇവരെ പിടികൂടിയത്. ക്രെഡിറ്റ് കാര്‍ഡ്, സ്വര്‍ണ്ണം തുടങ്ങിയ സാധനങ്ങള്‍ മോഷ്ടിച്ചതിന് ഇവര്‍ക്കെതിരെ മോഷണത്തിനും കേസെടുത്തിട്ടുണ്ട്. കേസി​ന്‍റെ പ്രാധാന്യം കണക്കിലെടുത്ത്​ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്​ വിടാന്‍ ​പൊലീസ്​ തയാറായിട്ടില്ല. […]

ചരിത്രം കുറിക്കാന്‍ ഇന്ത്യ; ദക്ഷിണാഫ്രിക്കക്കെതിരെ അഞ്ചാം ഏകദിനം ഇന്ന്

പോർട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയിൽ ചരിത്രവിജയം ലക്ഷ്യമിട്ട് അഞ്ചാം ഏകദിനത്തിനായി ടീ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 4.30നാണ് മത്സരം. ഇന്ന് ജയിച്ചാല്‍ പരമ്പര ഇന്ത്യയ്ക്ക് സ്വന്തമാകും. ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ നേടുന്ന ആദ്യ പരമ്പരയാകും അത്. കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നെങ്കിലും പരമ്പരയില്‍ ഇന്ത്യ 3-1 നു മുന്നിലാണ്. നിലവില്‍ ഇന്ത്യന്‍ താരങ്ങള്‍ എല്ലാം തന്നെ മികച്ച ഫോമിലാണ്. ബാറ്റിംഗ് തന്നെയാണ് ടീമിന്‍റെ കരുത്ത്. എന്നാല്‍ ചില താരങ്ങളുടെ ഫോമില്ലായിമ ടീമിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ബൗളിംഗിലും ഭേദപ്പെട്ട പ്രകടനമാണ് ടീം […]