തുറന്ന സംവാദത്തിനു തയ്യാര്‍… സമയവും സ്ഥലവും തീരുമാനിക്കാമെന്ന് മുഖ്യമന്ത്രിയോട് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: വികസനത്തിന്‍റെ കാര്യത്തില്‍ തുറന്ന സംവാദത്തിന് തയ്യാറാണോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന്     മറുപടിയുമായി ബി ജെ പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.  സംവാദത്തിന് തയ്യാറാണെന്നും സമയവും സ്ഥലവും മുഖ്യമന്ത്രിക്കുതീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. വികസനത്തിന്‍റെ  കേരളാമോഡല്‍ വെറും മിഥ്യമാത്രമെന്നു വിലയിരുത്തിക്കൊണ്ടാണ് പണ്ട് ജനകീയാസൂത്രണം കൊണ്ടു വന്നതെന്ന്  സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളം വികസനത്തിന്‍റെ  കാര്യത്തില്‍ മറ്റു  സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ എവിടെ നില്‍ക്കുന്നു എന്നതു സംബന്ധിച്ച്‌ ഒരു തുറന്ന സംവാദത്തിന് ബിജെപി ഒരുക്കമാണ്. പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, കൃഷി, വ്യവസായം, ഐ. ടി, ടൂറിസം തുടങ്ങി ഏതു മേഖലയും ചര്‍ച്ചാ വിഷയമാക്കാമെന്നും അദ്ദേഹം പറഞ്ഞു.

     വികസനത്തിന്‍റെയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിന്‍റെയും കാര്യത്തില്‍ തങ്ങളോടു ഏറ്റുമുട്ടാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സിപിഎമ്മിനെ വെല്ലുവിളിച്ചിരുന്നു. അതിനു മറുപടിയായി, വികസനത്തിന്‍റെയും ആശയങ്ങളുടെയും തലത്തിലുള്ള സംവാദമാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതിനു തയ്യാറാണെന്ന് പിണറായിയും വ്യക്തമാക്കിയിരുന്നു.

prp

Related posts

Leave a Reply

*