താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെ ഭാഗം: യോഗി ആദിത്യനാഥ്

ലക്നോ: താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെയും ചരിത്രത്തി​​ന്‍റെയും ഭാഗമാണെന്ന്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്​മഹല്‍. ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം    പറഞ്ഞു.

നേരത്തെ താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തിന്​ കളങ്കമാണെന്ന്​ ഉത്തര്‍പ്രദേശ്​ എം.എല്‍.എ സംഗീത്​ സോം അഭിപ്രായപ്പെട്ടിരുന്നു. താജ്​മഹല്‍ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്​താവന വിനയ്​ കത്യാറും നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരിക്കുന്നത്.

ആത്മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നുണ്ട്, ഇതിന്‍റെ  ഭാഗമായാണ് അയോധ്യയില്‍ ദീപാവലി ആഘോഷം സംഘടിപ്പിച്ചത്. ഇതിലുടെ അന്താരാഷ്ട്ര വിനോദ സഞ്ചാര ഭൂപടത്തില്‍ അയോധ്യക്ക് ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

 

prp

Related posts

Leave a Reply

*