ഹനുമാന്‍ ആദിവാസി ആയിരുന്നു; യോഗി ആദിത്യനാഥിന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ച് ദേശീയ പട്ടികവര്‍ഗ്ഗ സമിതി മേധാവി

ഉത്തര്‍പ്രദേശ്‌: രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ഇടയിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ ദളിതനായി പ്രഖ്യാപിച്ചത്. ഇപ്പോള്‍ ആ വാദങ്ങള്‍ ആവര്‍ത്തിക്കുകയാണ് ദേശീയ പട്ടികവര്‍ഗ്ഗ സമിതി ചെയര്‍മാന്‍ നന്ദ് കുമാര്‍ സായി. സംഭവം വിവാദമായിരിക്കുകയാണ്. ‘ഹനുമാന്‍ ഒരു ആദിവാസിയായിരുന്നു അല്ലാതെ ദളിതനല്ല. രാമനോടൊപ്പം അദ്ദേഹവും വര്‍ഷങ്ങളോളം വനവാസത്തിലായിരുന്നു. ഇതുവഴിയാണ് ആദിവാസി സമൂഹവുമായി അദ്ദേഹം അടുത്തത്. രാമഭഗവാന്‍ വാനര്‍, ഗിഥാ, ജടായു എന്നിവരെ ചേര്‍ത്താണ് സൈന്യത്തെ സൃഷ്ടിച്ചത്. ഇവയെല്ലാം ആദിവാസി സമൂഹത്തിലെ ജാതിവിഭാഗങ്ങളാണ്’, നന്ദ് സായി അഭിപ്രായപ്പെട്ടു. ഹനുമാന്‍ […]

ഫൈസാബാദ് ജില്ലയുടെ പേര് ഇനി അയോധ്യ; ശ്രീരാമന്‍റെ പേരില്‍ വിമാനത്താവളവും

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ല ഇനിമുതല്‍ അയോധ്യ എന്ന പേരിലറിയപ്പെടും. അയോധ്യ നഗരത്തില്‍ വെച്ചായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ  പ്രഖ്യാപനം. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെയാണ് അയോധ്യ നാമധേയച്ചടങ്ങ് നടന്നത്. ഫൈസാബാദ് ജില്ല അയോധ്യയാണെങ്കില്‍ അവിടെ നിര്‍മ്മിക്കാന്‍ പോകുന്ന വിമാനത്താവളത്തിന് ശ്രീരാമന്‍റെ പേര് നല്‍കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മെഡിക്കല്‍ കോളേജിന് ദശരഥ മഹാരാജാവിന്‍റെ പേരും നല്‍കാനാണ് തീരുമാനം. ഫൈസാബാദിന്‍റെ പേര് മാറ്റണമെന്ന ആവശ്യം വിശ്വഹിന്ദു പരിഷത്ത് അടക്കമുളള സംഘടനകള്‍ ഉന്നയിച്ചിരുന്നു. നേരത്തേ മുഗള്‍ സരായ് റെയില്‍വേ ജംഗ്ഷന്‍റെ […]

അലഹബാദിന്‍റെ പേര്‌ മാറ്റി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: കാവിവല്‍ക്കരണത്തിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശില്‍ അലഹബാദ്‌ ജില്ലയുടെ പേര്‌ മാറ്റി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ‌ിന്‍റെ നിര്‍ദ്ദേശപ്രകാരം പ്രയാഗ‌്‌രാജ‌് എന്നാണ്‌ പേരുമാറ്റി ഉത്തരവായത്‌. സ്വതന്ത്രസമരവുമായി ബന്ധപ്പെട്ടുതന്നെ ചരിത്രപ്രശസ്‌തമായ പ്രദേശമാണ്‌ അലഹബാദ്‌. പേരുമാറ്റം ഇന്നുമുതല്‍ നിലവില്‍ വന്നതായി മന്ത്രിസഭ അംഗീകരിച്ചു അടുത്തവര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന കുംഭമേളയുടെ ഭാഗമായി അലഹബാദിന്‍റെ പേര‌് പ്രയാഗ‌്‌രാജ‌് എന്നു മാറ്റുമെന്ന്‌ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കുംഭമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനൊപ്പം പേരുമാറ്റാനുള്ള പ്രമേയത്തിന് അനുമതി തേടിയിരുന്നു. ഗവര്‍ണര്‍ രാംനായിക്കും പേരു മാറ്റത്തിന്‌ അനുമതി നല്‍കിയിരുന്നു. വന്ദേമാതരം പാടുന്നതിന‌് […]

അംബേദ്കറിന്‍റെ തകര്‍ത്ത പ്രതിമ പുനസ്ഥാപിച്ചപ്പോള്‍ വസ്ത്രം കാവി!

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തകര്‍ത്ത അംബേദ്കര്‍ പ്രതിമ പ്രതിഷേധത്തെത്തുടര്‍ന്ന് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുനസ്ഥാപിച്ചപ്പോള്‍ നിറം കാവി. ഇതേത്തുടര്‍ന്ന് പ്രതിമക്കെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമായി. കാവി നിറം മാറ്റി സാധാരണ അംബേദ്കറുടെ വസ്ത്രത്തിന്റെ നിറമായ ഇരുണ്ട നിറമാക്കണമെന്നും ദളിത് സംഘടനകള്‍ ആവശ്യപ്പെട്ടു. ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദിനെത്തുടര്‍ന്നാണ് പ്രതിമ തകര്‍ക്കപ്പെട്ടത്. പിന്നീടുണ്ടായ പ്രതിഷേധത്തെത്തുടര്‍ന്ന് സര്‍ക്കാര്‍, പ്രതിമ പുനസ്ഥാപിക്കുകയായിരുന്നു. എന്നാല്‍ പുനസ്ഥാപിച്ച പ്രതിമയില്‍ അംബേദ്കറിന്‍റെ ഷെര്‍വാണിയുടെ നിറം കാവിയായതാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. അംബേദ്കര്‍ കാവിവസ്ത്രം ധരിക്കാറില്ലെന്ന് ദളിത് […]

യോഗിയുടെ വീടിനു മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയുടെ പിതാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചു

ലക്‌നൗ: തന്നെ പീഡിപ്പിച്ച ബിജെപി എംഎല്‍എയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്‍റെ വസതിക്കുമുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഇന്നലെ രാത്രി  ശാരീരിക അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായ ഇയാളെ അശുപ്രതിയില്‍ എത്തിച്ചെങ്കിലും  രാവിലെ മരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. യുവതിയെ ബലാത്സംഗം ചെയ്‌തെന്ന് ആരോപിക്കപ്പെടുന്ന ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തന്നെയാണ് യുവതിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. കുല്‍ദീപ് ബലാത്സംഗം ചെയ്തതായി യുവതിയും ബന്ധുക്കളും ആരോപിച്ചിട്ടും പൊലീസ് ഇതുവരെ […]

വിവാദങ്ങള്‍ കത്തുമ്പോള്‍ ആഗ്രയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് യോഗി ആദിത്യനാഥ്

ആഗ്ര: ബി.ജെ.പി നേതാക്കളുടെ വിവാദ പരാമര്‍ശങ്ങള്‍ കത്തി നില്‍ക്കവെ ഉത്തര്‍ പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ താജ്​മഹല്‍ സന്ദര്‍ശിക്കാനെത്തി. പൊതു ശുചീകരണം പ്രോത്​സാഹിപ്പിക്കുന്നതിനായി  ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ശുചീകരണപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. 500 ഓളം ബിജെപി പ്രവര്‍ത്തകരാണ് അദ്ദേഹത്തോടൊപ്പം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന ആദ്യ ബിജെപി മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെയും മുംതാസിന്‍റെയും ശവകുടീരങ്ങളും അദ്ദേഹം സന്ദര്‍ശിച്ചു.  സഞ്ചാരികള്‍ക്കായി ആഗ്രകോട്ടയില്‍ നിന്നും താജ്മഹലിലേക്കുള്ള പ്രത്യേക പാതയ്ക്കും അദ്ദേഹം തറക്കല്ലിട്ടു. 14000 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നത്. താജ്മഹലിനെ കുറിച്ച്‌ […]

താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെ ഭാഗം: യോഗി ആദിത്യനാഥ്

ലക്നോ: താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തി​ന്‍റെയും ചരിത്രത്തി​​ന്‍റെയും ഭാഗമാണെന്ന്​ ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. ഇന്ത്യയില്‍ രാജ്യാന്തര ശ്രദ്ധ ലഭിക്കുന്ന ഒന്നാണ്​ താജ്​മഹല്‍. ആര്‍ക്കും അതിനെ അപമാനിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം    പറഞ്ഞു. നേരത്തെ താജ്​മഹല്‍ ഇന്ത്യന്‍ സംസ്​കാരത്തിന്​ കളങ്കമാണെന്ന്​ ഉത്തര്‍പ്രദേശ്​ എം.എല്‍.എ സംഗീത്​ സോം അഭിപ്രായപ്പെട്ടിരുന്നു. താജ്​മഹല്‍ നിന്നിരുന്ന സ്ഥലത്ത്​ ശിവക്ഷേത്രമായിരുന്നെന്ന വിവാദ പ്രസ്​താവന വിനയ്​ കത്യാറും നടത്തിയിരുന്നു. ഇതിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി തന്നെ രംഗത്തു വന്നിരിക്കുന്നത്. ആത്മീയ വിനോദ സഞ്ചാരം പ്രോല്‍സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ […]

യുപിയിലെ ഭരണം രാജ്യത്തിന് മാതൃകയാവുന്നു. ‘സന്യാസി’ മുഖ്യമന്ത്രി ഹീറോ!!

ലക്നൗ: തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബിജെപി ജനങ്ങള്‍ക്ക് മുന്‍പാകെ വച്ച കാര്‍ഷിക വായ്പ എഴുതിതള്ളല്‍ നടക്കാത്ത കാര്യമാണെന്ന് പ്രവചിച്ചവരെ ഞെട്ടിച്ച്‌ കൊണ്ട് മുഴുവന്‍ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തളളിയിരിക്കുകയാണ് മുഖ്യമന്ത്രി ശ്രി.യോഗി ആദിത്യനാഥ്. മുഴുവന്‍ കര്‍ഷകരുടെയും ഒരു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തളളിയിരിക്കുകയാണ്. രണ്ടു കോടി 15 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കും.  മൊത്തം 36000 കോടി രൂപയുടേതാണ് ഈ കടങ്ങള്‍. സംസ്ഥാനത്തൊട്ടാകെ 5000 ഗോതമ്പ് ശേഖരണ കേന്ദ്രങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ഇനി ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ […]