യുപിയിലെ മുഴുവന്‍ അറവുശാലകളും ഉടന്‍ അടച്ചു പൂട്ടുമെന്ന് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശിലെ മുഴുവന്‍ അറവുശാലകളും ഉടന്‍ തന്നെ അടച്ചു പൂട്ടുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ അറവുശാലകളും പൂട്ടാന്‍ ഉത്തറവിറക്കിയിട്ടുണ്ട്.  അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള സമവായ ചര്‍ച്ചയ്ക്ക് മുന്‍കൈയടുക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്‍റെ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഗുണ്ടാരാജ് ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്രമസമാധാനപാലനത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിനെതുടര്‍ന്ന് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്.  നിയമത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കാം, അല്ലാത്തവര്‍ക്കു യു.പി വിട്ടുപോകാമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

prp

Related posts

Leave a Reply

*