യുപിയിലെ ഭരണം രാജ്യത്തിന് മാതൃകയാവുന്നു. ‘സന്യാസി’ മുഖ്യമന്ത്രി ഹീറോ!!

ലക്നൗ: തിരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ ബിജെപി ജനങ്ങള്‍ക്ക് മുന്‍പാകെ വച്ച കാര്‍ഷിക വായ്പ എഴുതിതള്ളല്‍ നടക്കാത്ത കാര്യമാണെന്ന് പ്രവചിച്ചവരെ ഞെട്ടിച്ച്‌ കൊണ്ട് മുഴുവന്‍ കര്‍ഷകരുടെയും വായ്പകള്‍ എഴുതി തളളിയിരിക്കുകയാണ് മുഖ്യമന്ത്രി ശ്രി.യോഗി ആദിത്യനാഥ്. മുഴുവന്‍ കര്‍ഷകരുടെയും ഒരു ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തളളിയിരിക്കുകയാണ്. രണ്ടു കോടി 15 ലക്ഷം കര്‍ഷകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കും.  മൊത്തം 36000 കോടി രൂപയുടേതാണ് ഈ കടങ്ങള്‍. സംസ്ഥാനത്തൊട്ടാകെ 5000 ഗോതമ്പ് ശേഖരണ കേന്ദ്രങ്ങള്‍ തുറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്ക് ഇനി ഇടനിലക്കാരെ ഒഴിവാക്കി തങ്ങളുടെ ഗോതമ്പ് ആധാര്‍ കാര്‍ഡ് ഹാജരാക്കി ഇത്തരം കേന്ദ്രങ്ങളില്‍ എത്തിച്ച് വില്ക്കാം. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, ലോക്സഭാ തിരഞ്ഞെടുപ്പിലും യുപി തൂത്ത് വരാന്‍ തന്നെ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് ബിജെപി.

യോഗി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഉത്തര്‍പ്രദേശിലെ ജനങ്ങളെ ആകെ ആവേശം കൊള്ളിച്ചിരിക്കുകയാണ്. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമെത്തി. കര്‍ഷകര്‍ക്ക് ഇത് ഭാഗികമായി മാത്രമാണ് ആശ്വാസം നല്‍കുന്നതെങ്കിലും സര്‍ക്കാരിന്റേത് ശരിയായ ദിശയിലുള്ള ചുവടുവയ്പ്പാണെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഗ്രാമീണര്‍ക്കും മുന്‍ഗണന നല്‍കുന്ന യുപിയിലെ ഭരണം രാജ്യത്തിനാകെ മാതൃകയാവുകയാണ്.

 

prp

Related posts

Leave a Reply

*