ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍!

മുംബൈ: മുംബൈയില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനായി പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി; രാജ്യത്തെ ബീബറിന്റെ ആദ്യ സംഗീതപരിപാടിയാണിത്. പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ബീബറിനെയും ടീമിനെയും സ്വീകരിക്കാന്‍ ആരാധകരുടെ നീണ്ടനിര തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. “പര്‍പ്പസ്” എന്ന ഹിറ്റ്‌ സംഗീത ആല്‍ബത്തിന്റെ പ്രചാരണത്തിനായാണ് ബീബര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

മുംബൈയിലെ ഡിവൈ പട്ടീല്‍ സ്‌റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് സംഗീതനിശ ആരംഭിക്കുക. സുരക്ഷക്കായി 525 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.

prp

Related posts

Leave a Reply

*