ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

ന്യൂയോര്‍ക്ക്: പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്ലി ബാള്‍ഡ്വിനും വിവാഹിതരാകുന്നു. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം മുമ്ബാണ് വീണ്ടും ഒരുമിച്ചത്. ഹെയ്ലിയുമായി അകല്‍ച്ചയിലായിരുന്ന സമയം ബീബര്‍ പോപ്പ് ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു. ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്‌വിന്നിന്റെ മകളാണ് ഹെയ്ലി. അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ […]

ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍!

മുംബൈ: മുംബൈയില്‍ നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാനായി പോപ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ ഇന്ത്യയില്‍ എത്തി; രാജ്യത്തെ ബീബറിന്റെ ആദ്യ സംഗീതപരിപാടിയാണിത്. പ്രത്യേക വിമാനത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ബീബറിനെയും ടീമിനെയും സ്വീകരിക്കാന്‍ ആരാധകരുടെ നീണ്ടനിര തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. “പര്‍പ്പസ്” എന്ന ഹിറ്റ്‌ സംഗീത ആല്‍ബത്തിന്റെ പ്രചാരണത്തിനായാണ് ബീബര്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. മുംബൈയിലെ ഡിവൈ പട്ടീല്‍ സ്‌റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് സംഗീതനിശ ആരംഭിക്കുക. സുരക്ഷക്കായി 525 പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്‌റ്റേഡിയത്തില്‍ തയ്യാറാക്കിയിരിക്കുന്നത്.