ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു

ന്യൂയോര്‍ക്ക്: പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബറും മോഡല്‍ ഹെയ്ലി ബാള്‍ഡ്വിനും വിവാഹിതരാകുന്നു. ഇവര്‍ തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി അമേരിക്കന്‍ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച്‌ ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ല്‍ പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം മുമ്ബാണ് വീണ്ടും ഒരുമിച്ചത്. ഹെയ്ലിയുമായി അകല്‍ച്ചയിലായിരുന്ന സമയം ബീബര്‍ പോപ്പ് ഗായിക സെലീന ഗോമസുമായി പ്രണയത്തിലായിരുന്നു.

ഹോളിവുഡ് നടനും നിര്‍മ്മാതാവുമായ സ്റ്റീഫന്‍ ബാള്‍ഡ്‌വിന്നിന്റെ മകളാണ് ഹെയ്ലി. അമേരിക്കന്‍ വോഗ്, മാരി ക്ലയര്‍, സ്പാനിഷ് ഗാര്‍പേഴ്സ് ബസാര്‍ തുടങ്ങിയ മാഗസിനുകളുടെ മോഡലായി ഹെയ്ലി എത്തിയിട്ടുണ്ട്. മോഡലിംഗ് രംഗത്ത് പ്രശസ്തയായ ഹെയ്ലി മ്യൂസിക് വിഡിയോകളിലും ടെലിവിഷന്‍ ഷോകളിലും അഭിനയിച്ചിട്ടുണ്ട്.

prp

Related posts

Leave a Reply

*