4 നഗരങ്ങളില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനവ്​

ന്യൂഡല്‍ഹി: ഇന്ത്യയിലെ നാല് പ്രധാന​ മെട്രോ നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ നേരിയ വര്‍ധനവ്​. ഇന്ന്​ പുതുക്കി പുറത്തുവിട്ട കണക്കുപ്രകാരം ഡല്‍ഹിയില്‍ പെട്രോളിന്​ ലിറ്ററിന്​ 76.03 രൂപയാണ്​. ​ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ യഥാക്രമം 79.25, 79.03 ഉം മുംബൈയില്‍ 83.75 രൂപയുമാണ്​ പെ​ട്രോള്‍ വില.

ഇന്ത്യന്‍ ഒായില്‍ കോര്‍പറേഷ​ന്‍ ​വെബ്​സൈറ്റിലാണ്​ നാല്​ പ്രധാന നഗരങ്ങളിലെ പുതിയ പെട്രോള്‍, ഡീസല്‍ വിലകള്‍ പുറത്തുവിട്ടത്​.

ഡീസലിന്​ ഡല്‍ഹിയില്‍ 68.07ഉം മുംബൈയില്‍ 72.23ഉമാണ്​. കൊല്‍കത്തയില്‍ 70.62ഉം ചെന്നൈയില്‍ 71.85 രൂപയുമാണ്​ ഡീസല്‍ വില. ഇന്ന്​ പുലര്‍ച്ചെ ആറ്​ മണിമുതലാണ്​ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നത്​.

prp

Related posts

Leave a Reply

*